Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​സി.​എ​ഫ് മൗ​ലി​ദ്...

ഐ.​സി.​എ​ഫ് മൗ​ലി​ദ് സ​ദ​സ്സ് സംഘടിപ്പിച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മൗ​ലി​ദ് സ​ദ​സ്സ്
cancel
camera_alt

ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മൗ​ലി​ദ് സ​ദ​സ്സ്

അ​ബൂ​ദ​ബി: കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്തി​ന്‍റെ പ്ര​വാ​സി ഘ​ട​ക​മാ​യ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) അ​ബൂ​ദ​ബി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ബി​ദി​ന​സ​ദ്യ​യും മൗ​ലി​ദ് സ​ദ​സ്സും ഒ​രു​ക്കി. ന​ബി​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന 5000ത്തോ​ളം കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ഐ.​സി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണം എ​ത്തി​ച്ചു.

ഒ​രാ​ഴ്ച​ത്തെ ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​ത്ര​യും കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കി​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ്​ ഹം​സ അ​ഹ്‌​സ​നി വ​യ​നാ​ട് അ​റി​യി​ച്ചു. രാ​ത്രി ഏ​ഴി​ന് സു​ഡാ​നി ക്ല​ബി​ൽ ഐ.​സി.​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​ഡ് മൗ​ലി​ദ് സ​ദ​സ്സി​നും ബു​ർ​ദ മ​ജ്‍ലി​സി​നും അ​ബു​ഹു​റൈ​റ മ​ദ്റ​സ ഉ​സ്താ​ദു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ബ്രാ​ഹിം സ​ഖാ​ഫി താ​ത്തൂ​ർ ഹു​ബ്ബു​ർ​റ​സൂ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​മീ​ദ് പ​ര​പ്പ, ഇ​ബ്രാ​ഹിം പൊ​ന്മു​ണ്ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributionFoodI.C.FMaulid
News Summary - I.C.F conducted Maulid and Food Distribution
Next Story