Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.എഫ് 'നൂറുല്‍ ഉലമ എജ്യു അവാര്‍ഡ്' പ്രഖ്യാപിച്ചു

text_fields
bookmark_border
വിജയികള്‍ക്ക് 10,001 രൂപയും ഫലകവും
ഐ.സി.എഫ് നൂറുല്‍ ഉലമ   എജ്യു അവാര്‍ഡ് പ്രഖ്യാപിച്ചു
cancel

അബൂദബി: ഐ.സി.എഫ്. ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 'നൂറുല്‍ ഉലമ എജ്യു അവാര്‍ഡ്' ജേതാക്കളെ പ്രഖ്യാപിച്ചു. ഐ.സി.എഫ് പ്രവര്‍ത്തകരുടെ മക്കളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മികച്ച വിജയം കൈവരിച്ചവരാണ് അവാര്‍ഡിന് അര്‍ഹരായത്.

പത്താം ക്ലാസ് വിഭാഗം കേരള സിലബസില്‍ ഫാത്തിമ ഹന്നത്ത് അബ്ദുല്‍ നാസര്‍ ((യു.എ.ഇ.), സി.ബി.എസ്.ഇ. സിലബസില്‍ സാഹിയ സൈനബ് സാഹിര്‍ (ഒമാന്‍), പന്ത്രണ്ടാം ക്ലാസ് വിഭാഗത്തില്‍ കേരള സിലബസ് മിദ്ഹ ഫാത്തിമ മുഹമ്മദ് ജാബിര്‍ (യു.എ.ഇ),

സി.ബി.എസ്.ഇ സിലബസ് റിസ ഫാത്തിന്‍ റജീഷ് ഹംസ (ഖത്തര്‍) എന്നിവര്‍ വിജയികളായി. 10,001 രൂപ, അഭിനന്ദനപത്രം, ഫലകം എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം. ജൂലൈ 9ന് വ്യാഴാഴ്ച രാവിലെ കാരന്തൂര്‍ മര്‍കസില്‍ നടക്കുന്ന 'മര്‍കസ് ഗ്ലോബല്‍ പ്രവാസി സമ്മിറ്റില്‍' പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഐ.സി.എഫ്. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫിയും നോളജ് സെക്രട്ടറി ഹമീദ് പരപ്പയും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICF announces 'Noorul Ulama Edu Award'
Next Story