െഎ.സി.എ.െഎ ദുബൈ: മഹ്മൂദ് ബങ്കര പുതിയ ചെയർമാൻ
text_fieldsദുബൈ: ഇൻസ്റ്റിട്യുട്ട് ഒാഫ് ചാർേട്ടഡ് അക്കൗണ്ടൻറ്സ് ഒാഫ് ഇന്ത്യ (െഎ.സി.എ.െഎ) ദുബൈ ചാപ്റ്ററിെൻറ പുതിയ ചെയർമാനായി മഹ്മൂദ് ബങ്കര ചുമതലയേറ്റു. അനീഷ് മേത്തയാണ് വൈസ് ചെയർമാൻ. നൂറണി സുബ്രഹ്മണ്യൻ സുന്ദറിനെ സെക്രട്ടറിയായും ധർമരാജൻ പേട്ടരിയെ ട്രഷറർ ആയും നിയോഗിച്ചു. അനുരാഗ് ചതുർവേഥി, സ്മൃതി പ്രേമാമൃതി മിശ്ര, സംഗീത നഹാർ, മനോജ് അഗർവാൾ, ജയ്പ്രകാശ് അഗൾവാൾ എന്നിവരെ മാനേജ്മെൻറ് കമ്മിറ്റി എക്സിക്യുട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
സെല്ലുലാർ^ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്ന എ.എം.ടി ഇൻറർനാഷനൽ ഗ്രൂപ്പ് സ്ഥാപക ചെയർമാനായ മഹ്മൂദ് ബങ്കര യു.എ.ഇയിലെ രണ്ട് ഇൻറർനാഷനൽ സ്കൂളുകളുടെയും ഇന്ത്യയിൽ രൂപം കൊള്ളുന്ന സ്പെഷ്യാലിറ്റി ആശുപത്രിയുടെയും ഡയറക്ടറുമാണ്. കാസർക്കോട് സ്വദേശിയായ ഇദ്ദേഹം യു.എ.ഇയിലെ കാസർക്കോട് സ്വദേശികളുടെ കൂട്ടായ്മയായ കെസഫിെൻറ ചെയർമാനുമാണ്. ലോകമൊട്ടുക്കായി 2.8 ലക്ഷം അംഗങ്ങളുള്ള െഎ.സി.എ.െഎയുടെ ഇന്ത്യക്കു പുറത്തുള്ള ഏറ്റവും വലിയ യൂനിറ്റാണ് ദുബൈയിലേത്.
3000 അംഗങ്ങളാണ് ഇവിടെ. ദുബൈ ഇൻറർനാഷനൽ ഫിനാൻഷ്യൽ സെൻററിൽ രജിസ്റ്റർ ചെയ്ത െഎ.സി.എ.െഎ േമഖലയിലെ അക്കൗണ്ടിങ് പ്രഫഷനലുകളെ ഏറ്റവും മികച്ച രീതിയിൽ വളർത്തിയെടുക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കുമെന്ന് മഹ്മൂദ് ബങ്കര പറഞ്ഞു. യു.എ.ഇയിലെ വൻകിട സ്ഥാപനങ്ങളിലുൾപ്പെടെ ഇന്ത്യൻ ചാർേട്ടഡ് അക്കൗണ്ടൻറുകൾ നൽകി വരുന്ന സേവനം ഏറെ വിലമതിക്കപ്പെടുന്നുണ്ട്. യു.എ.ഇയിൽ മൂല്യവർധിത നികുതി നടപ്പായ ഘട്ടത്തിലും മികച്ച സേവനങ്ങൾ നൽകാനായി. പുതിയ ഭാരവാഹികളുടെ നേതൃത്വത്തിലെ ആദ്യ പൊതുപരിപാടിയായി ഒായോ റൂം സ്ഥാപകൻ റിതേഷ് അഗ്രവാൾ, നടൻ പ്രകാശ് രാജ് തുടങ്ങിയവർ പെങ്കടുക്കുന്ന ശിൽപശാല ഇൗ മാസം 13ന് ദുബൈ ലീ മെറിഡീൻ ഹോട്ടലിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
