ഐ.സി.എ.ഐ വാര്‍ഷിക സെമിനാര്‍ അബൂദബിയിൽ
text_fieldsഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ) അബൂദബി ചാപ്റ്റര്‍ വാർഷിക സെമിനാർ സംബന്ധിച്ച് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
അബൂദബി: 37ാമത് വാര്‍ഷിക സെമിനാര്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ) അബൂദബി ചാപ്റ്റര്‍. ‘തരംഗ് 26: പരിവര്‍ത്തനത്തിന്റെ തരംഗങ്ങള്‍, രാഷ്ട്രങ്ങളെ ബന്ധിപ്പിക്കല്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ജനുവരി 10, 11 തീയതികളില്‍ അബൂദബിയിലെ ഹോട്ടല്‍ കോണാര്ഡില് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സെമിനാറിന്റെ ഭാഗമായി രണ്ടാമത് ജി.സി.സി സി.എ കോണ്‍ഫറന്‍സും നടക്കും. സമ്മേളനത്തില്‍ ആറ് ഐ.സി.എ.ഐ ജി.സി.സി ചാപ്റ്ററുകളും സംബന്ധിക്കും.
യു.എ.ഇ വ്യവസായ, നൂതന സാങ്കേതിക വിദ്യാ മന്ത്രാലയത്തിലെ അസി. അണ്ടര്‍ സെക്രട്ടറിയും യു.എ.ഇ സ്പേസ് ഏജന്‍സി ബോര്‍ഡ് അംഗവുമായ സലാമ അല്‍ ഹാജ് അല്‍ അവാദി, ലിവ ക്യാപിറ്റല്‍ അഡ്വസേഴ്സ് സഹസ്ഥാപകനും മാനേജിങ് പാര്‍ട്ണറുമായ ഹാഷിം കുദ്സി, സാഹസികതയിലൂടെ ശ്രദ്ധേയനായ മിച് ഹച് ക്രാഫ്റ്റ്, ബി.എൻ.ഡബ്ല്യു ഡവലപ്മെന്റ്സ് ചെയര്‍മാനും സ്ഥാപകനുമായ സി.എ അങ്കുര്‍ അഗര്‍വാള്‍, അധ്യാപകനും യൂട്യൂബറുമായ ഫൈസല്‍ ഖാന്(ഖാന് സാര്‍) തുടങ്ങിയ ഇരുപതിലേറെ പ്രമുഖര്‍ സെമിനാറില്‍ സംസാരിക്കും.
ബോളിവുഡ് ഗായകന് പാപോണിന്റെ സംഗീത പരിപാടി ജനുവരി 11ന് നടക്കും. ബിസിനസ് എക്സലന്‍സ്, ഫിനാന്‍സ് എക്സലന്‍സ്, യൂത്ത് ലീഡര്‍ഷിപ്പ് പുരസ്കാരങ്ങളും സമ്മാനിക്കും. ചെയർമാൻ എൻ.വി കൃഷ്ണൻ, വൈസ് ചെയർമാൻ സി.എ രോഹിത് ദയമ, സെക്രട്ടറി സി.എ പ്രിയങ്ക ബിർള, ട്രഷറർ സി.എ മുഹമ്മദ് ഷഫീഖ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

