ഐ.സി.എ അനുമതി : കേരളത്തിൽനിന്നുള്ളവരുടെ യാത്ര മുടങ്ങി
text_fieldsദുബൈ: ഐ.സി.എയുടെ അനുമതിയിൽ ഗ്രീൻ സിഗ്നൽ ലഭിച്ചിട്ടും ഇന്ത്യയിൽനിന്ന് അബൂദബിയിലേക്കുള്ള യാത്രക്കാരുടെ വിമാനയാത്ര മുടങ്ങുന്നു. നാലു ദിവസത്തിനിടെ നൂറോളം പേരെയാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് മടക്കി അയച്ചത്. നേരേത്ത ഗ്രീൻ സിഗ്നൽ ലഭിച്ച പലരും വിമാനത്താവളത്തിലെത്തി പരിശോധിക്കുേമ്പാൾ റെഡ് സിഗ്നലാണ് കാണിക്കുന്നത്. എന്താണ് കാരണമെന്ന് വ്യക്തമല്ല.
അബൂദബി വിസക്കാർക്ക് മറ്റു രാജ്യങ്ങളിൽനിന്ന് യു.എ.ഇയിൽ എത്തണമെങ്കിൽ ഐ.സി.എയുടെ അനുമതി നിർബന്ധമാണ്. ഐ.സി.എ വെബ്സൈറ്റ് വഴി അപേക്ഷിക്കുേമ്പാൾ ഗ്രീൻ സിഗ്നൽ ലഭിച്ചാൽ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ വിമാനത്താവളത്തിലെത്തി പരിശോധിക്കുേമ്പാഴാണ് റെഡ് സിഗ്നലാണെന്ന വിവരം അറിയുന്നത്. ഗ്രീൻ സിഗ്നൽ കാണുന്നതോടെ ടിക്കറ്റെടുത്തവരാണ് കുടുങ്ങിയത്. ഇവർക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കില്ല. എന്നാൽ, ഐ.സി.എ അനുമതി ലഭിച്ചാൽ മെറ്റാരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിനൽകിയേക്കും. എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള ഇന്ത്യൻ വിമാനങ്ങളിൽ യാത്ര ചെയ്യാനെത്തിയവർക്കാണ് പ്രശ്നമുണ്ടായത്.
അതേസമയം, ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്ത അബൂദബി വിസക്കാർക്ക് പ്രശ്നമുണ്ടായില്ല. എയർ ഇന്ത്യ എക്സ്പ്രസിൽ തന്നെ ചിലർക്ക് യാത്രചെയ്യാൻ കഴിഞ്ഞു. ഏപ്രിൽ ഒന്നു മുതലാണ് അനുമതിയുടെ പ്രശ്നം ഉടലെടുത്തത്. മുമ്പും ഇന്ത്യയിൽനിന്നുള്ള അബൂദബി വിസക്കാർക്ക് യാത്രാനുമതി ലഭിക്കാൻ വൈകിയിരുന്നു. എന്നാൽ, കുറച്ച് മാസങ്ങളായി അനുമതി ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. നിലവിൽ യു.എ.ഇയിലേക്ക് വരുന്നതിൽ അബൂദബി വിസക്കാർക്കു മാത്രമാണ് ഐ.സി.എ അനുമതി നിർബന്ധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

