നാടിനായി ഇബ്രായി കൈമാറി; തെൻറ ജീവിത സമ്പാദ്യം മുഴുവൻ
text_fieldsദുബൈ: ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള നാണയങ്ങളും അമൂല്യ പുരാവസ്തുക്കളും ലഭിക്കുന്ന ദിവസങ്ങളിൽ കാസർകോട് എരിയാൽ സ്വദേശി ഇബ്രാഹിം തവക്കൽ എന്ന ഇബ്രായി സന്തോഷിക്കാറുണ്ട്. എന്നാൽ ഇന്നലെ അതി സന്തുഷ്ടനായിരുന്നു. 18 വർഷമായി സ്വന്തം ജീവനേക്കാളേറെ സ്നേഹിച്ച് വിലകൽപ്പിച്ച് സ്വരൂപിച്ചു വെച്ചിരുന്ന വിലമതിക്കാനാവാത്ത ഇൗ സമ്പാദ്യം മുഴുവൻ പ്രളയത്തിൽ തകർന്ന കേരളത്തിനായി സമർപ്പിച്ചതിെൻറ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. ഇബ്രാഹിമിെൻറ ഇൗ നിധി വരും തലമുറയുടെ പഠന ആവശ്യങ്ങൾക്കായി കരുതിവെക്കാൻ ഏറ്റെടുത്ത ഹാബിറ്റാറ്റ് ഗ്രൂപ്പ് മേധാവികൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് ഇബ്രാഹിം തുക കൈമാറിയത്. വീടു നഷ്ടപ്പെട്ട മൂന്ന് വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർക്ക് വീടു നിർമിച്ചു നൽകാൻ ഇൗ തുക വിനിയോഗിക്കണമെന്ന അഭ്യർഥനയും മുഖ്യമന്ത്രി ഹൃദയപൂർവം സ്വീകരിച്ചു.
നടൻ ജോയ്മാത്യുവിെൻറ ‘പൂനാരങ്ങ’ എന്ന പുസ്തകത്തിലൂടെ വായനക്കാർക്ക് സുപരിചിതനായ ഇബ്രായി എന്ന തൊഴിലാളി 150 ലേറെ രാജ്യങ്ങളിൽ നിന്നുള്ള നാണയങ്ങളും അമൂല്യ വസ്തുക്കളുമാണ് സ്വരൂപിച്ചു വെച്ചിരുന്നത്. പണ്ട് പലരും കോടികൾ വിലപറഞ്ഞിട്ടും നൽകാതെ സ്വന്തം വീട്ടിൽ മ്യൂസിയം നിർമിച്ച് സൂക്ഷിക്കാനായി സൂക്ഷിച്ച ഇൗ സമ്പാദ്യം പ്രളയത്തിൽ കേരളം ദുരിതപ്പെടുന്ന നാളുകളിലാണ് നാടിനു വേണ്ടി കൈമാറാൻ തീരുമാനമെടുത്തത്. ‘മക്കൾക്ക് വേണ്ടി മാതാവ് വൃക്ക നൽകുന്നത് പോലെ പ്രിയ നാടിന് വേണ്ടി എെൻറ ഏറ്റവും വിലപ്പെട്ടത് നൽകാൻ തയ്യാറാണെന്നും കേരളത്തിൽ കഷ്ടപ്പെടുന്ന ഒാരോ മനുഷ്യരും തനിക്ക് മാതാപിതാക്കളൂം സഹോദരങ്ങളുമാണെന്നും ‘മീഡിയാവൺ ടിവി’യിലൂടെ ഇദ്ദേഹം നടത്തിയ പ്രഖ്യാപനം ലക്ഷക്കണക്കിനാളുകളാണ് കണ്ട് പിന്തുണ നൽകിയത്. ഇൗ അമൂല്യനിധിക്ക് വില നിശ്ചയിച്ച് ആ തുക പ്രളയദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള സന്നദ്ധത അറിഞ്ഞ ഹാബിറ്റാറ്റ് ഗ്രൂപ്പ് എം.ഡി ഷംസുസമാൻ വിദ്യാർഥികളുടെ പഠന ഗവേഷണങ്ങൾക്കായി ഇവ ഏറ്റെടുക്കുകയായിരുന്നു. ഹാബിറ്റാറ്റ് ഫോർ ഹോപ്പ് പദ്ധതിയിൽ ഉൾക്കൊള്ളിച്ച് ഏറ്റുവാങ്ങിയ ഇൗ ശേഖരം ഹാബിറ്റാറ്റ് ഗ്രൂപ്പിനു കീഴിലെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് മാത്രമല്ല, ഏതൊരു സ്കൂളിലെ വിദ്യാർഥികൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ സംരക്ഷിക്കുമെന്ന് ഹാബിറ്റാറ്റ് ഗ്രൂപ്പ് ഒാഫ് സ്കൂൾസ് സി.ഇ.ഒ ആദിൽ സി.ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
