Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ബ്രാ​ഹിം ഹാ​ജി:...

ഇ​ബ്രാ​ഹിം ഹാ​ജി: മ​റ​ഞ്ഞ​ത് സ​മു​ജ്ജ്വ​ല​നാ​യ മ​നു​ഷ്യ​സ്‌​നേ​ഹി –കെ.​എം. ഷാ​ജി

text_fields
bookmark_border
ഇ​ബ്രാ​ഹിം ഹാ​ജി: മ​റ​ഞ്ഞ​ത് സ​മു​ജ്ജ്വ​ല​നാ​യ മ​നു​ഷ്യ​സ്‌​നേ​ഹി –കെ.​എം. ഷാ​ജി
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ല്‍ബ​റാ​ഹ കെ.​എം.​സി.​സി അ​ങ്ക​ണ​ത്തി​ല്‍ ഒ​രു​ക്കി​യ ഡോ.​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ അ​നു​ശോ​ച​ന-​പ്രാ​ർ​ഥ​ന സ​ദ​സ്സി​ല്‍ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി സം​സാ​രി​ക്കു​ന്നു

ദു​ബൈ: ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ലൂ​ടെ ന​ഷ്​​ട​മാ​യ​ത്​ സ​മു​ജ്ജ്വ​ല​നാ​യ മ​നു​ഷ്യ​സ്​​നേ​ഹി​യെ​യാ​ണെ​ന്ന്​ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം ഷാ​ജി. ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ല്‍ബ​റാ​ഹ കെ.​എം.​സി.​സി അ​ങ്ക​ണ​ത്തി​ല്‍ ഒ​രു​ക്കി​യ അ​നു​ശോ​ച​ന-​പ്രാ​ർ​ഥ​ന സ​ദ​സ്സി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ഷ്‌​ക​ള​ങ്ക​വും പ​വി​ത്ര​വു​മാ​യ ആ​ത്മീ​യ​ത മു​ന്‍നി​ര്‍ത്തി തേ​ജോ​മ​യ​മാ​യ ജീ​വി​തം അ​ട​യാ​ള​പ്പെ​ടു​ത്തി​യാ​ണ് ഇ​ബ്രാ​ഹിം ഹാ​ജി മ​റ​ഞ്ഞു​പോ​യ​ത്. മു​സ്‌​ലിം ലീ​ഗു​കാ​ര​നാ​ണെ​ന്ന് പ​റ​യാ​ന്‍ എ​പ്പോ​ഴും അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മു​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്. കെ.​എം.​സി.​സി​യെ ഓ​രോ അ​ണു​വി​ലും സ്‌​നേ​ഹി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രി​ലേ​ക്ക് കാ​രു​ണ്യ​വും സ​മാ​ശ്വാ​സ​വു​മാ​യി അ​ദ്ദേ​ഹം എ​ത്തി​ച്ചേ​ര്‍ന്നു എ​ന്ന​താ​ണ് ആ ​ജീ​വി​ത​ത്തെ വേ​റി​ട്ടു നി​ര്‍ത്തു​ന്ന​തെ​ന്നും -ഷാ​ജി കൂ​ട്ടി​ച്ചേ​ര്‍ത്തു.ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ബീ​രാ​ന്‍ ബാ​ഖ​വി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഖാ​ലി​ദ് ബാ​ഖ​വി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ല്‍ ദു​ബൈ കെ.​എം.​സി.​സി ഓ​ര്‍ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഹം​സ തൊ​ട്ടി അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ തി​രൂ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ദു​ബൈ സു​ന്നി സെൻറ​ര്‍ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​സ്സ​ലാം ബാ​ഖ​വി, ഓ​വ​ര്‍സീ​സ് കെ.​എം.​സി.​സി ചീ​ഫ് ഓ​ര്‍ഗ​നൈ​സ​ര്‍ സി.​വി.​എം. വാ​ണി​മേ​ല്‍, കെ.​എം.​സി.​സി മു​ഖ്യ​ഉ​പ​ദേ​ഷ്​​ടാ​വ് ഷം​സു​ദ്ദീ​ന്‍ ബി​ന്‍ മു​ഹി​യി​ദ്ദീ​ന്‍, യു.​എ.​ഇ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് ഡോ. ​പു​ത്തൂ​ര്‍ റ​ഹ്​​മാ​ന്‍, എ​ഫ്.​എം.​സി ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ഡോ. ​കെ.​പി. ഹു​സൈ​ന്‍, യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ന്‍വ​ര്‍ ന​ഹ, പു​ന്ന​ക്ക​ന്‍ മു​ഹ​മ്മ​ദ​ലി, ഷൗ​ക്ക​ത്ത​ലി ഹു​ദ​വി, ഹു​സൈ​നാ​ര്‍ ഹാ​ജി എ​ട​ച്ചാ​ക്കൈ, മു​സ്ത​ഫ വേ​ങ്ങ​ര, ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, എ​ന്‍.​കെ ഇ​ബ്രാ​ഹിം, ഹ​നീ​ഫ് ചെ​ര്‍ക്ക​ളം, അ​ഷ്‌​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ര്‍, ഇ​സ്മ​യി​ല്‍ അ​രൂ​ക്കു​റ്റി, കെ.​പി.​എ. സ​ലാം, മ​ജീ​ദ് മ​ണി​യോ​ട​ന്‍, ഹ​സ​ന്‍ ചാ​ലി​ല്‍, ഒ. ​മൊ​യ്തു, നി​സാ​മു​ദ്ദീ​ന്‍ കൊ​ല്ലം, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ല്‍, അ​ബ്​​ദു​ല്ല ആ​റ​ങ്ങാ​ടി, സ​ലാം ക​ന്യ​പ്പാ​ടി, സൈ​നു​ദ്ദീ​ന്‍ ചേ​ലേ​രി, കെ.​പി. മു​ഹ​മ്മ​ദ്, പി.​വി. നാ​സ​ര്‍, അ​ഷ്‌​റ​ഫ് കി​ള്ളി​മം​ഗ​ലം, മു​ജീ​ബ് റ​ഹ്മാ​ന്‍, ജ​ലീ​ല്‍ പ​ട്ടാ​മ്പി, ഷ​ബീ​ര്‍ കി​ഴൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaicondolencesKM ShajiDr. PA Ibrahim Haji
News Summary - Ibrahim Haji: Model Personality - KM Shaji
Next Story