Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.ബി.പി.സി: യു.എ.ഇ...

ഐ.ബി.പി.സി: യു.എ.ഇ അംബാസഡറും ഇന്ത്യൻ കോൺസുൽ ജനറലും രക്ഷാധികാരികൾ

text_fields
bookmark_border
ഐ.ബി.പി.സി: യു.എ.ഇ അംബാസഡറും ഇന്ത്യൻ കോൺസുൽ ജനറലും രക്ഷാധികാരികൾ
cancel
camera_alt

ഐ.ബി.പി.സിയുടെ പുതിയ രക്ഷാധികാരികളും ഗവർണർമാരും 

ദുബൈ: ദുബൈയിലെ ഇന്ത്യൻ ബിസിനസ്​ ആൻഡ്​ പ്രഫഷനൽ കൗൺസിലി​െൻറ (ഐ.ബി.പി.സി) രക്ഷാധികാരികളായി ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹ്​മദ്​ അൽ ബന്നയെയും ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരിയെയും നിയമിച്ചു.

ഇവർക്കു പുറമെ നാല്​ പുതിയ ഗവർണർമാരെയും നിയമിച്ചു. നിലവിലെ ഗവർണർമാരുടെ കാലാവധി മൂന്ന്​ വർഷം കൂടി നീട്ടി നൽകാനും തീരുമാനിച്ചു. മലയാളി സംരംഭകരായ ലുലു ഗ്രൂപ്​​ ചെയർമാൻ എം.എ. യൂസഫലി, ആസ്​റ്റർ ഡി.എം ഹെൽത്ത്​ കെയർ ചെയർമാൻ ഡോ. ആസാദ്​ മൂപ്പൻ തുടങ്ങിയവർ നിലവിലെ ഗവർണർമാരാണ്​.സിദ്ധാർഥ്​ ബാലചന്ദ്രൻ, സുരേന്ദർ സിങ്​ ഖണ്ഡാരി, പരസ്​ ഷദദ്​പുരി, സുനിൽ സിൻഹ എന്നിവരാണ്​ പുതിയ ഗവർണർമാർ.ഇന്ത്യയും യു.എ.ഇയും തമ്മിൽ വാണിജ്യ-വ്യവസായ രംഗത്ത്​ മികച്ച സഹകരണമാണെന്നും ഇന്ത്യൻ വ്യവസായ മേഖലയിലെ കുതിപ്പ്​ യു.എ.ഇക്കും ഗുണം ചെയ്യുമെന്നും അഹ്​മദ്​ അൽ ബന്ന പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE AmbassadorIBPCIndia Consul General
News Summary - IBPC: UAE Ambassador and Consul General of India are the patrons
Next Story