ചരിത്രത്തിെൻറ കപ്പലേറി ഇബ്നു മാജിദ് വീണ്ടുമെത്തുന്നു
text_fieldsഷാർജ: അവിശ്വസനീയവും അതിമാനുഷികവുമായ സൂപ്പർ ഹീറോകൾ വാഴുന്ന കോമിക് ലോകത്തേ ക്ക് സാഹസികനായ ഒരു കഥാപാത്രം ചരിത്രത്തിെൻറ കപ്പലേറി എത്തുന്നു. നൂതന സഞ്ചാര-സാ േങ്കതിക മാർഗങ്ങളെക്കുറിച്ച് ലോകം ആലോചിച്ചുതുടങ്ങും മുേമ്പ കടൽപ്പാതകൾ കൈവെള്ളയിലെ രേഖകൾപോലെ ഹൃദിസ്ഥമാക്കി വിദൂരദേശങ്ങളിലേക്ക് കപ്പലോടിച്ച അറബ് സഞ്ചാരി അഹ്മദ് ഇബ്ൻ മാജിദാണ് പുത്തൻ ഹീറോ. േജണലിസം അധ്യാപകനും മലയാളികൾ നെഞ്ചിലേറ്റിയ മഞ്ചാടി, കാത്തു, പൂപ്പി തുടങ്ങിയ അനിമേഷൻ സീരീസുകളുടെ ബുദ്ധികേന്ദ്രവുമായ മനു കെ.എസ്, പ്രമുഖ അനിമേറ്റർ ദീപക് എസ്. രാജ് എന്നിവർ ചേർന്നാണ് ഇബ്നു മാജിദിനെ പുനരവതരിപ്പിക്കുന്നത്. ഇരുവരും ചേർന്ന് തയാറാക്കിയ ‘ദ ബാറ്റിൽ ഒാഫ് വിൻഡ്സ്’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. ഇബ്നു മാജിദ് നടത്തുന്ന യാത്രകളും അതിനിടയിലെ സംഭവ വികാസങ്ങളും ചേർത്തുവെച്ച് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സ്വീകാര്യമാവുന്ന മികവുറ്റ ഭാഷയും ചിത്രങ്ങളുമാണ് പുസ്തകത്തിെൻറ മിഴിവേറ്റുന്നത്. ഏറെക്കാലത്തെ ഗവേഷണ ഫലമായാണ് ഇത് സാധ്യമായത്.
ഇബ്നു മാജിദിനെ മാത്രമാണ് ചരിത്രത്തിൽനിന്ന് കടമെടുത്തെതന്നും ബാക്കിയെല്ലാം തങ്ങളുടെ ഭാവനയിൽ രൂപം നൽകിയതാണെന്നും മനുവും ദീപക്കും ഗൾഫ് മാധ്യമത്തോടു പറഞ്ഞു. മഞ്ചാടിയും കാത്തുവുമെല്ലാം മലയാളി സമൂഹത്തെ മുന്നിൽ കണ്ട് തയാറാക്കിയതാണെങ്കിൽ പുതിയത് ഒരു ആഗോള കഥാപാത്രമാണ്, അന്താരാഷ്ട്ര വായനാ സമൂഹത്തെ ലക്ഷ്യമിട്ടാണിത്. അറബ്, സ്പാനിഷ് ഭാഷകളിലെ പ്രസാധകർ ഇബ്നു മാജിദ് കഥാപാത്രമായ കോമികിനോട് ഏറെ താൽപര്യമാണ് പ്രകടിപ്പിച്ചത്. ദ സ്പൈസ് റൂട്ട് എന്ന ഒന്നാം ഭാഗത്തിനുപിന്നാലെ ഒാരോ ആറുമാസം കൂടുേമ്പാഴും ഭാഗങ്ങൾ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. 15 ഭാഗങ്ങൾ ഇത്തരത്തിൽ പണിപ്പുരയിലുണ്ട്. ബാറ്റിൽ ഒാഫ് ബാഡ് ഹോപ് എന്ന രണ്ടാം ഭാഗം ഇറ്റലിയിൽ പ്രകാശനം ചെയ്യും. ഇൗ പുസ്തകം ഷാർജ മേളയിൽ പ്രകാശനം ചെയ്യുന്നതിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
വാസ്കോഡ ഗാമക്ക് ഇന്ത്യയിലേക്ക് വഴികാണിച്ചുകൊടുത്തയാളാണ് ഇബ്നു മാജിദ് എന്ന പാശ്ചാത്യ ചരിത്രകാരൻമാരുടെ നുണപ്രചാരണം തെറ്റായിരുന്നു എന്ന് ഗവേഷണ പഠനം വഴി സമർഥിച്ചത് ഷാർജ ഭരണാധികാരിയും ചരിത്രപണ്ഡിതനുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ആയിരുന്നു. അതുകൊണ്ടുതന്നെ ഇബ്നു മാജിദിെൻറ പുതുസഞ്ചാരങ്ങൾ തുടങ്ങാൻ ശൈഖ് സുൽത്താെൻറ നേതൃത്വത്തിൽ നടക്കുന്ന ഷാർജ പുസ്തകമേളയേക്കാൾ ഉചിതമായ വേദി ഇല്ലതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
