ഐ.എ.എസ് വനിതാവേദി ‘സ്നേഹസ്പർശം’ ശ്രദ്ധേയമായി
text_fieldsഐ.എ.എസ് വനിതാവേദി ‘സ്നേഹസ്പർശം’ പരിപാടിയിൽ
ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സംസാരിക്കുന്നു
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ (ഐ.എ.എസ്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘സ്നേഹസ്പർശം’ എന്ന പേരിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഞായറാഴ്ച ഐ.എ.എസ് കോൺഫറൻസ് ഹാളിൽ കുടുംബബന്ധങ്ങളിലെ അസ്വസ്ഥതകളും തർക്കങ്ങളും വിഷയമാക്കി നടന്ന പരിപാടിയിൽ അംഗങ്ങളും കുടുംബങ്ങളും പൊതുജനങ്ങളും പങ്കെടുത്തു.
ഐ.എ.എസ് അടുത്തിടെ ആരംഭിച്ച റൈസ് (റീച്ച്, ഇൻസ്പെയർ, സപ്പോർട്ട്, എംപവർ) കുടുംബ തർക്കപരിഹാര പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബങ്ങൾക്ക് കൗൺസലിങ്ങും നിയമ-സാമ്പത്തിക മാർഗനിർദേശവും നൽകുക വഴി പ്രശ്നപരിഹാരത്തിന് പോസിറ്റിവ് ദിശ നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കുടുംബവഴക്കുകൾ ജാതി, മതം, വിശ്വാസം എന്നിവയെ മറികടന്ന് ഇന്നത്തെ സമൂഹത്തിൽ വലിയൊരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വിഷയത്തെ ഗൗരവമായി കാണേണ്ടതിന്റെ ആവശ്യകതയാണ് സെമിനാർ ഉന്നയിച്ചത്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സജി രവീന്ദ്രൻ, മുതിർന്ന അഭിഭാഷകൻ അഡ്വ. നജുമുദ്ദീൻ, മാധ്യമപ്രവർത്തകൻ റോയ് റാഫേൽ, എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ നിഷ രത്നമ്മ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഐ.എ.എസ് ആക്ടിങ് പ്രസിഡന്റ് ടി.കെ. പ്രദീപ് നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

