Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോധവത്കരണ കാമ്പയിനുമായി ഐ.എ.എസ്
text_fieldsbookmark_border
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ ലീഗൽ സബ് കമ്മിറ്റിയുടെ ഉദ്ഘാടനവും യു.എ.ഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുവേണ്ടിയുള്ള ബോധവത്കരണ കാമ്പയിനും ഇന്ന് വൈകീട്ട് 7.30ന് അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും.
സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെ യു.എ.ഇയിൽ നടക്കുന്ന പൊതുമാപ്പുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങളും നടപടിക്രമങ്ങളും ചോദിച്ചു മനസ്സിലാക്കാൻ പൊതുജനത്തിന് അവസരം ഉണ്ടാകുമെന്നും കോഓഡിനേറ്റർ മുരളീധരൻ, കൺവീനർ ഷാഹുൽ ഹമീദ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 050 2216602 എന്ന നമ്പറിൽ ബന്ധപ്പെടാം.
Next Story

