ഐ.എ.എസ് ഷോർട്ട് ഫിലിം മത്സരം നടത്തുന്നു
text_fieldsഫിലിം ഫെസ്റ്റിവൽ, ഷോർട്ട് ഫിലിം മത്സരം തുടങ്ങിയവയുടെ പോസ്റ്റർ പ്രകാശനം ഇന്ത്യൻ അസോസിയേഷൻ ഷാർജ
പ്രസിഡന്റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ്
എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ ഡിസംബർ 19, 20, 21 തീയതികളിൽ കേരള ചലച്ചിത്ര അക്കാദമിയുമായി ചേർന്ന് ‘ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നു. ഫെസ്റ്റിവലിന്റെ അഞ്ചാമത് എഡിഷനാണ് ഈ വർഷം നടക്കുന്നത്.
അതിന്റെ ഭാഗമായി ഗൾഫ് പനോരമ വിഭാഗത്തിൽ മിഡിൽ ഈസ്റ്റ് സിനിമ പ്രവർത്തകർക്കായി ഷോർട്ട് ഫിലിം മത്സരവും നടത്തും. അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള സിനിമ മിഡിലീസ്റ്റ് രാജ്യങ്ങളിൽ നിർമിച്ചതായിരിക്കണം. ചിത്രങ്ങൾ ഡിസംബർ 10ന് മുമ്പായി ഐ.എ.എസ് അഡ്മിനിസ്ട്രേറ്റർ മിഥുന് ഒരു യു.എസ്.ബി ഡ്രൈവിൽ ഏൽപിക്കണം.
ഫിലിം ഫെസ്റ്റിവൽ, ഷോർട്ട് ഫിലിം മത്സരം തുടങ്ങിയവയുടെ പോസ്റ്റർ പ്രകാശനം ഷാർജ പുസ്തകോത്സവത്തിലെ ഐ.എ.എസ് സ്റ്റാളിൽ നവംബർ 16ന് ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പ്രസിഡന്റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ് എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രമുഖ എഴുത്തുകാരിയും അഭിനേത്രിയുമായ സജിത മഠത്തിൽ, എഴുത്തുകാരി സോണിയ റഫീഖ്, മോഹനവീണാ വാദകൻ പോളി വർഗീസ്, ആർട്ടിസ്റ്റും സിനിമാ പ്രവർത്തകനുമായ നിസാർ ഇബ്രാഹിം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

