Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി ഐ.​എ.​എ​സ് ലീ​ഗ​ൽ ക​മ്മി​റ്റി

text_fields
bookmark_border
നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി ഐ.​എ.​എ​സ് ലീ​ഗ​ൽ ക​മ്മി​റ്റി
cancel
camera_alt

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യു​ടെ ലീ​ഗ​ൽ ക​മ്മി​റ്റി ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ വൈ​സ് കോ​ൺ​സ​ൽ അ​മ​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ഷാ​ർ​ജ: നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ട്ട് പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യു​ടെ ലീ​ഗ​ൽ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ കോ​ൺ​സു​ലാ​ർ വി​ഭാ​ഗം വൈ​സ് കോ​ൺ​സ​ൽ അ​മ​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ക്ടി​ങ്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​നോ​ജ് ടി. ​വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ശ്രീ​നാ​ഥ് കാ​ട​ഞ്ചേ​രി, ജോ.​ ​ട്ര​ഷ​റ​ർ ബാ​ബു വ​ർ​ഗീ​സ്, അ​ഡ്വ. ന​ജ്മു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​വും ലീ​ഗ​ൽ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​റു​മാ​യ സാം ​വ​ർ​ഗീ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ച ലീ​ഗ​ൽ അ​ദാ​ല​ത്തി​ൽ ചെ​ക്ക് കേ​സു​ക​ൾ, കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ, സൈ​ബ​ർ കേ​സു​ക​ൾ, ലേ​ബ​ർ കേ​സു​ക​ൾ തു​ട​ങ്ങി 40 ഓ​ളം കേ​സു​ക​ളി​ൽ​പെ​ട്ട​വ​ർ​ക്ക് അ​ഡ്വ​ക്ക​റ്റു​മാ​രാ​യ ന​ജ്മു​ദ്ദീ​ൻ, പി.​എ. ഹ​ക്കീം ഒ​റ്റ​പ്പാ​ലം, ഷൗ​ക്ക​ത്ത​ലി സ​ഖാ​ഫി, ജോ​ൺ മ​ത്താ​യി, വി.​സി. ചാ​ക്കോ, അ​ൻ​സാ​ർ എ​ന്നി​വ​ർ നി​യ​മ പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചു. സാം ​വ​ർ​ഗീ​സ്, ഹ​രി ഭ​ക്ത​വ​ത്സ​ൻ, ത​മ്പാ​ൻ, ജോ​ഷി, സു​രേ​ന്ദ്ര​ൻ, മൊ​യ്തീ​ൻ, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriates
News Summary - IAS Legal Committee provides relief to expatriates in legal entanglement
Next Story