Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശ്രീനിവാസന്‍റെ...

ശ്രീനിവാസന്‍റെ മരണത്തിൽ അനുശോചിച്ച് ഐ.എ.എസ്

text_fields
bookmark_border
ശ്രീനിവാസന്‍റെ മരണത്തിൽ അനുശോചിച്ച് ഐ.എ.എസ്
cancel
Listen to this Article

ഷാർജ: മലയാള ചലച്ചിത്ര ലോകത്തെ പ്രതിഭയും കഥാകാരനും നടനുമായ ശ്രീനിവാസന്‍റെ നിര്യാണത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ദുഃഖം രേഖപ്പെടുത്തി. മലയാളിയുടെ സാമൂഹിക ജീവിതത്തെ ആഴത്തിൽ നിരീക്ഷിക്കുകയും ഹാസ്യത്തിലൂടെയും പരിഹാസത്തിലൂടെയും അത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത മറ്റൊരു കലാകാരൻ ഉണ്ടാവാൻ ഇടയില്ല. മലയാളിയുടെ മധ്യവർഗ ജീവിതത്തിലെ പൊങ്ങച്ചങ്ങളെയും സങ്കീർണതകളെയും തന്മയത്വത്തോടെ ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

നടൻ എന്നതിലുപരി, ഉറച്ച നിലപാടുകളുള്ള ഒരു മനുഷ്യനായിരുന്നു ശ്രീനിവാസൻ. തന്‍റെ രാഷ്ട്രീയ-സാമൂഹിക നിരീക്ഷണങ്ങൾ തുറന്നുപറയാൻ അദ്ദേഹം തയാറായിരുന്നു. സാധാരണക്കാരന്‍റെ പക്ഷത്തുനിന്നുകൊണ്ട് വ്യവസ്ഥിതിയിലെ പാളിച്ചകളെ അദ്ദേഹം ചോദ്യം ചെയ്തു.

പ്രകൃതി സൗഹൃദ ജീവിതത്തോടും ജൈവകൃഷിയോടും അദ്ദേഹം പുലർത്തിയിരുന്ന താൽപര്യം വരുംതലമുറക്ക് വലിയൊരു മാതൃകയാണ്. മലയാളി ഇന്നും നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല സംഭാഷണങ്ങളും അദ്ദേഹത്തിന്‍റെ തൂലികയിൽ നിന്നും പിറന്നതാണ്. ശ്രീനിവാസന്‍റെ വിയോഗം സാംസ്കാരിക ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്‍റെ സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ഐ.എസ്.എസ് വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsUAE NewsSreenivasanLatest News
News Summary - IAS condoles the death of Srinivasan
Next Story