Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈപർഎക്സ് ടെക്നോളജി ഷോറൂം പ്രവർത്തനം തുടങ്ങി

text_fields
bookmark_border
ഹൈപർഎക്സ് ടെക്നോളജി ഷോറൂം പ്രവർത്തനം തുടങ്ങി
cancel

ദുബൈ: അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ ഹൈപ്പർഎക്സ് ടെക്നോളജി ഷോറൂം ബർ ദുബൈയിലെ റഫാ സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗോൾഡ് എക്സി ഡയറക്ടർ എ.കെ. ഫൈസൽ മുഖ്യാതിഥിയായി പങ്കെടുത്തു.

ടേസ്റ്റി ഫുഡ് ചെയർമാൻ അബ്ദുൽ മജീദ്, മലയാളി കമ്പ്യൂട്ടർ അസോസിയേഷൻ (എം.സി.എ) പ്രസിഡന്‍റ്​ ഫിറോസ്, തജ്​വി ഗോൾഡ് എം.ഡി മുജീബ്, കരയത്ത് അസീസ് ഹാജി, മജീദ് മോയങ്ങൽ, കരയത്ത് മുഹമ്മദലി, അൽ ഇർഷാദ് ഗ്രൂപ്പ് ഡയറക്ടർ പി.ജെ. ജലീൽ, ജനറൽ മാനേജർ രാജഗോപാൽ, സി.ഇ.ഒ എം.വി. മുസ്തഫ, അബൂദബി റീജ്യൻ മാനേജർ ജലീൽ പ്രാചേരി, സെയിൽസ് മാനേജർ സി.പി. നൗഫൽ, ഷോറൂം മാനേജർ അസ്ഹർ എന്നിവരും സന്നിഹിതരായിരുന്നു.

എ.ഐ, കമ്പ്യൂട്ടർ ഗെയിമിങ്​, ഇ-കൊമേഴ്‌സ് തുടങ്ങി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പുതിയ ഐ.ടി. കാലഘട്ടത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിവിധ കമ്പ്യൂട്ടർ പ്രൊഡക്ട്സ്, ഗെയിമിങ്​ പ്രൊഡക്ട്​സ്​, ആക്സസറീസ്, ടെക്​നോളജി സൊല്യൂഷൻസ്​ എന്നിവ ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന രീതിയിലാണ് പുതിയ ഹൈപ്പർഎക്സ്​ ടെക്​നോളജി ഷോറൂം ഒരുക്കിയിരിക്കുന്നത്.

ഐ.ടി രംഗത്തെ മാറിവരുന്ന ആവശ്യങ്ങൾക്ക് അനുയോജ്യമായ മികച്ച ഉൽപന്നങ്ങളും സേവനങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഹൈപ്പർക്സ് ടെക്​നോളജി പ്രവർത്തനം ആരംഭിച്ചിരിക്കുന്നതതെന്ന് സി.ഇ.ഒ മുസ്തഫ അറിയിച്ചു. എ.ഐ സാങ്കേതികവിദ്യ അതിവേഗം വളരുന്ന കാലത്ത്​ ഏറ്റവും നൂതനമായ ലാപ്ടോപ്പുകളും ഗാഡ്ജറ്റുകളും, ഗെയിമിങ്​ പ്രോഡക്റ്റുകളും ഹൈപ്പർഎക്സ്​ ടെക്​നോളജിയുടെ പ്രത്യേകതയാണെന്ന് ഷോറൂം മാനേജർ അസ്​ഹർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - HyperX Technology showroom begins operations
Next Story