അബൂദബി ഹൈപർലൂപ് റൂട്ട് പ്രഖ്യാപിച്ചു
text_fieldsഅബൂദബി: അബൂദബി ഹൈപർലൂപ്പിെൻറ റൂട്ട് അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന പ്രോപർട്ടി എക്സിബിഷനിൽ പ്രഖ്യാപിച്ചു. അതിവേഗ ഗതാഗത സംവിധാനമായ ഹൈപർലൂപിെൻറ നിർമാണവുമായി ബന്ധപ്പെട്ട് ഹൈപർലൂപ് ട്രാൻസ്പോർേട്ടഷൻ ടെക്േനാളജീസും അൽദാർ ഡെവലപേഴ്സും തമ്മിൽ കരാർ ഒപ്പിട്ടതിെൻറ ഭാഗമായാണ് റൂട്ട് പ്രഖ്യാപനം. റുട്ട് സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ മാത്രമാണ് ലഭ്യമാക്കിയത്. വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും. ദുബൈ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അൽ ഖദീറിൽനിന്ന് യാസ് െഎലൻഡിലേക്കും മറ്റു സ്ഥലങ്ങളിലേക്കും 2020ഒാടെ ഹൈപർലൂപ് പാതകൾ നിർമിക്കാനാണ് പദ്ധതി. അബൂദബി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പത്ത് കിലോമീറ്റർ ട്രാക്കും ഉണ്ടാകും.
അൽ ഖദീറിൽനിന്ന് ഹൈപർലൂപ് ഒൗദ്യോഗികമായി ആരംഭിക്കുകയാണെന്നും മറ്റു എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പദ്ധതി തുടങ്ങുമെന്നും ഹൈപർലൂപ് ട്രാൻസ്പോർേട്ടഷൻ ടെക്േനാളജീസ് ചെയർമാൻ ബിബോപ് ഗ്രെസ്റ്റ അറിയിച്ചു. നിരവധി റൂട്ടുകൾ പരിഗണനയിലുണ്ട്. എന്നാൽ, വിമാനത്താവളം, അൽെഎൻ, സൗദി അറേബ്യ എന്നിവയെ ബന്ധിപ്പിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. 2019ഒാടെ നിർമാണം തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ ഇതാണ് ഹൈപർലൂപ് ട്രാൻസ്പോർേട്ടഷൻ ടെക്േനാളജീസിെൻറ എറ്റവും വലിയ പദ്ധതി. ഭാവിയിൽ കൂടതൽ പദ്ധതികൾ ഉണ്ടാകുമെന്നും ബിബോപ് ഗ്രെസ്റ്റ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
