ഹൈപ്പർ ലൂപ്പിെൻറ ആദ്യ ഡിസൈൻ പ്രോേട്ടാടൈപ്പ് പുറത്തിറക്കി
text_fieldsദുബൈ: അതിവേഗ യാത്രാ മാര്‍ഗമായ ഹൈപ്പര്‍ ലൂപ്പ് ആദ്യ ഡിസൈൻ പ്രോേട്ടാടൈപ്പ് ദുബൈ ആർ.ടി.എ. പുറത്തിറക്കി. ലോകത്ത് ആദ്യമായാണ് ഇത് പ്രദർശിപ്പിക്കുന്നത്. വിർജിൻ ഹൈപ്പർ ലൂപ്പ് വണ്ണുമായി സഹകരിച്ച് നിർമിച്ച മാതൃക യു.എ.ഇലെ നവീനാശയ മാസവുമായി ബന്ധപ്പെട്ട് ആർ.ടി.എ. ഡയറക്ടർ ജനറൽ മത്താർ അൽ തായർ ആണ് പുറത്തിറക്കിയത്. പദ്ധതിയുടെ ഗുണദോഷ വശങ്ങളെക്കുറിച്ച് നടത്തുന്ന പഠനത്തിൽ വൻ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതകാന്തിക തരംഗങ്ങൾ ഉപയോഗിച്ച് മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഹൈപ്പര്‍ ലൂപ്പ് സംവിധാനം. ലോകത്തിലെ ആദ്യത്തെ ഹൈപ്പര്‍ ലൂപ്പ് ദുബൈയിൽ 2020 യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 20 മുതല്‍ 30 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമായിരിക്കും ആദ്യമുണ്ടാവുക. തുടര്‍ന്ന് ഇത് അബൂദബിയിലേക്ക് നീട്ടും.
ഇതോടെ 12 മിനിറ്റ് സമയമെടുത്ത് ദുബൈയിൽ നിന്ന് അബൂദബിയിൽ എത്തനാവും. നീളന്‍ കുഴല്‍ സ്ഥാപിച്ചാണ് ഹൈപ്പര്‍ ലൂപ്പ് യാത്രയ്ക്കുള്ള പാത ഒരുക്കുന്നത്. ഈ കുഴലിനകത്ത് അതിവേഗം സഞ്ചരിക്കുന്ന ചെറിയ പാസഞ്ചര്‍ പോഡുകളിലാണ് യാത്രക്കാര്‍ കയറുക. ഓരോ റൂട്ടിലേക്കുമുള്ള പോഡുകള്‍ അനുസരിച്ച് വിവിധ ഗേറ്റുകളും തയ്യാറാക്കിയിരിക്കും. ഈ പോഡുകളില്‍ ആളുകളെ കയറ്റിയ ശേഷം പ്രധാന ഹൈപ്പര്‍ ലൂപ്പ് കുഴലിലേക്ക് കയറും. പിന്നീടാണ് യാത്ര തുടങ്ങുന്നത്. ഡ്രൈവറില്ലാത്തവയായിരിക്കും പോഡുകളും ഹൈപ്പര്‍ ലൂപ്പ് സംവിധാനവും. ചരക്ക് ഗതാഗതത്തിനുള്ള സൗകര്യവും ഇതിൽ ഏർപ്പെടുത്താനാവുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
