ഹൈപ്പർമാർക്കറ്റിൽ ഫാമൊരുക്കി നെസ്റ്റോ
text_fieldsഅജ്മാന്‍ : വികസനത്തിന്‍റെ പേരില്‍ കേരളത്തിൽ വയലും കൃഷിയിടവും കെട്ടിടങ്ങള്‍ കൊണ്ട് നിറക്കുമ്പോള്‍ യു.എ.ഇയിൽ കെട്ടിടത്തിനുള്ളില്‍ കൃഷിയിടമൊരുക്കി മണ്ണിനെയും മനുഷ്യനെയും വീണ്ടും ഒത്തുചേർക്കുന്ന മനോഹര കാഴ്ച. അജ്മാൻ മുശ്രിഫിലെ നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റിെൻറ ഒന്നാം നിലയിലാണ് നൂറിലേറെ വിഭവങ്ങള്‍ നിരത്തി കൃഷിയിടം ഒരുക്കിയിരിക്കുന്നത്. സായിദ് വർഷാചരണത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ഗ്രീൻ എമറാത്ത് അഗ്രിക്കൾച്ചറൽ ഷോയുടെ ഭാഗമായി റാസല്‍ഖൈമ, അല്‍ ഐന്‍, മദാം മേഖലകളിലെ തങ്ങളുടെ തന്നെ ഫാമുകളില്‍ വിളയിച്ചെടുത്ത നെല്ല്, പപ്പായ, പേരക്ക, വിവിധയിനം തക്കാളി,കാബേജ്, കോളിഫ്ലവര്‍, പച്ച മുളക്, കാരറ്റ്, വിവിധയിനം ഇല വര്‍ഗങ്ങള്‍ തുടങ്ങിയ നൂറോളം സസ്യ ഇനങ്ങളാണ് ഇവിടെ ആവശ്യമായ മണ്ണും വളവും ജലവും നല്‍കി നട്ടു പിടിപ്പിച്ചിരിക്കുന്നത്.
നാലു തരം കൃഷി രീതികളുടെ പ്രയോഗവല്‍ക്കരണവും ഇവിടെ കാണാം. അക്വോപോനിക്സ്, ഹൈഡ്രോ പോനിക്സ്, എയറോ പോനിക്സ്, ഓര്‍ഗാനിക്ക് തുടങ്ങിയ രീതികള്‍ പരീക്ഷിച്ചാണ് ഈ വിഭവങ്ങളത്രയും ഒരുക്കിയിരിക്കുന്നത്. പ്രദർശന ഉദ്ഘാടനം കസ്റ്റമര്‍ പ്രൊട്ടക്ഷന്‍ സ്പെഷലിസ്റ്റ് ഹംദി ഇസ്മായീല്‍ അബ്ദുല്‍ സാഹെര്‍ അബ്ദുല്‍ റസാക്ക് നിര്‍വ്വഹിച്ചു. അഷറഫ് താമരശ്ശേരി, സനോജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഏപ്രില്‍ ആറ് വരെ നീളുന്ന പ്രദര്‍ശനം കാണാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ചെടികളും വിത്തുകളും ഇവിടെ നല്‍കുന്നുമുണ്ട്. ഗ്രീൻ എമറാത്തിെൻറ ഭാഗമായി നെസ്റ്റോ നടത്തിയ കുട്ടികൾക്കായുള്ള "മൈ ലിറ്റിൽ ഫാം" പരിപാടിയുടെ ഫൈനൽ റൗണ്ടും ഇതോടനുബന്ധിച്ച് നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
