Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിസ്​മയമായി ഹൈപ്പർ...

വിസ്​മയമായി ഹൈപ്പർ ലൂപ്പ്​  പാസഞ്ചർ പോഡ്​

text_fields
bookmark_border
വിസ്​മയമായി ഹൈപ്പർ ലൂപ്പ്​  പാസഞ്ചർ പോഡ്​
cancel

ദുബൈ: ശാസ്​ത്ര കഥയിലെ സങ്കൽപം മാത്രമായിരുന്ന ഹൈപ്പർ ലൂപ്പ്​ നേരിട്ട്​ കണ്ടതി​​െൻറ കുളിരിലാണ്​ ദുബൈ നിവാസികൾ. ​ മണിക്കൂറില്‍ 1200 കിലോമീറ്റര്‍ എന്ന സ്വപ്​ന വേഗത്തിൽ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനമെന്ന പേരിൽ ഹൈപ്പർ ലൂപ്പ്​ വാർത്തകളിൽ ഇടം പിടിച്ചിട്ട്​ കാലമേറെയായെങ്കിലും ഇത്​ ഇത്രവേഗം നേരിട്ട്​ കാണാനാവുമെന്ന്​ ആരും കരുതിയിരിക്കില്ല.

ഇന്നൊവേഷൻ പ്രദർശനത്തി​​െൻറ ഭാഗമായി ദുബൈ ആർ.ടി.എ. ഹൈപ്പർ ലൂപ്പി​​െൻറ ആദ്യ ഡിസൈൻ പ്രേ​ാ​േട്ടാടൈപ്പ്​ ജനങ്ങൾക്ക്​ മുന്നിൽ വെച്ചതോടെയാണ്​ സംഭവം നിസാര കാര്യമല്ലെന്ന്​ സാധാരണക്കാർക്ക്​ മനസിലായത്​. സിറ്റിവാക്​ രണ്ടിൽ  ഹൈപ്പർ ലൂപ്പിൽ യാത്രികർക്ക്​ ഇരിക്കാനുള്ള പാസഞ്ചർ പോഡ്​ കൂടി പ്രദർശിപ്പിച്ചതോടെ സ്വപ്​നം യാഥാർത്ഥ്യമായ അനുഭവത്തിലായി സന്ദർശകർ. ‘ഭാവിയിലേക്കുള്ള എളുപ്പ വഴി’ എന്ന പേരിലായിരുന്നു പ്രദർശനം. ദുബൈ ഇന്നൊവേഷൻ പ്രദർശനം ഉദ്​ഘാടനം ചെയ്​ത ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം ഉന്നത ഉദ്യോഗസ്​ഥർക്കൊപ്പം പാസഞ്ചർ പോഡിന്​ ഉൾഭാഗം പരിശോധിച്ചു. അമേരിക്കയിലെ വിർജിൻ ഹൈപ്പർ ലൂപ്പ്​ വണ്ണുമായി സഹകരിച്ച്​ പദ്ധതി ഏതൊക്ക റൂട്ടുകളിൽ വേണമെന്ന കാര്യം പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന്​ ആർ.ടി.എ. ഡയറക്​ടർ ജനറൽ മത്താർ അൽ തായർ വ്യക്​തമാക്കിയിട്ടുണ്ട്​.  

അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ പദ്ധതി നടപ്പാകുമെന്നാണ്​ പ്രതീക്ഷ. ഗോൾഡ്​ ക്ലാസിൽ അഞ്ച്​ യാത്രികർക്കും സിൽവർ ക്ലാസിൽ 14 യാത്രികർക്കും സഞ്ചരിക്കാനുള്ള സൗകര്യമാണ്​​  പോഡിലുള്ളത്​. അതിവേഗത്തിൽ പോകു​േമ്പാഴുണ്ടായേക്കാവുന്ന ശാരീരിക അസ്വസ്​ഥത ഒഴിവാക്കാനായി ഇതിൽ ജനാലകൾ ഒഴിവാക്കിയിട്ടുണ്ട്​. ദുബൈ മെ​േട്രാക്ക്​ പകരമാവില്ല ഇതെന്നും സ്​റ്റോപ്പുകൾ കുറഞ്ഞ ദീർഘദൂര യാത്രകൾക്കായാണ്​ ഹൈപ്പർ ലൂപ്പ്​ ഉപയോഗിക്കുകയെന്നും ആർ.ടി.എ. അധികൃതർ വ്യക്​തമാക്കുന്നു. ഇപ്പോഴും വികസന ഘട്ടത്തിലായതിനാൽ യാത്രക്കൂലിയും മറ്റും എത്രയായിരിക്കുമെന്നതി​​െൻറ വിശദാംശങ്ങൾ പറയാറായിട്ടില്ലെന്നും അവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshyper loopmalayalam news
News Summary - hyper loop-uae-gulf news
Next Story