Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​പ​ക​ട​ത്തി​ല്‍...

അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​യാ​ൾ​ക്ക്​ സാ​ന്ത്വ​ന​വു​മാ​യി വൈ.​എം.​സി​യും റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നും

text_fields
bookmark_border
അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​യാ​ൾ​ക്ക്​ സാ​ന്ത്വ​ന​വു​മാ​യി വൈ.​എം.​സി​യും റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നും
cancel
camera_alt???????????????? ???????????? ????? ??????? ?????????????????? ??????????? ????????????? ????????? ???????????? ???? ???????? ????????????? ?????????????????? ?????????????????????

റാ​സ​ല്‍ഖൈ​മ: റാ​ക് അ​ല്‍ ഗൈ​ലി​ല്‍ വാ​ഹ​നം ഇ​ടി​ച്ച് ച​ല​ന​മ​റ്റ രീ​തി​യി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ ക​ഴി​യ ു​ന്ന ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക്ക് സാ​ന്ത്വ​ന​വു​മാ​യി റാ​ക് യ​ങ് മെ​ന്‍സ് കോ​ണ്‍ഗ്ര​സും (വൈ.​എം.​സി) ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നും. മൂ​ന്നാ​ഴ്ച്ച മു​മ്പാ​ണ് റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ 45കാ​ര​നാ​യ ല​ക്ഷ്മ​ണ​ന്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​തെ​ന്ന് വൈ.​എം.​സി പ്ര​സി​ഡ​ന്‍റ് കി​ഷോ​ര്‍ പ​റ​ഞ്ഞു. ദൈ​ത്ത് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ര്‍ജ് ചെ​യ്ത് റാ​ക് താ​മ​സ കു​ടി​യേ​റ്റ വ​കു​പ്പ് കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

ല​ക്ഷ്മ​ണ​െ​ൻ​റ സ്പോ​ണ്‍സ​റു​മാ​യി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ. സ​ലീം ബ​ന്ധ​പ്പെ​ട്ട​തി​ന​ത്തെു​ട​ര്‍ന്ന് നാ​ട്ടി​ല​ത്തെി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണ്. റാ​ക് സ​ഖ​ര്‍ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ഴ്ച്ച​ത്തെ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മാ​കും ല​ക്ഷ്മ​ണ​നെ നാ​ട്ടി​ല​ത്തെി​ക്കു​ക. ഇ​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തു​ന്ന​തു​ള്‍പ്പെ​ടെ​യു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നും യ​ങ് മെ​ന്‍സ് കോ​ണ്‍ഗ്ര​സും സം​യു​ക്ത​മാ​യാ​ണ് ചെ​യ്യു​ന്ന​ത്. വൈ.​എം.​സി ജ​ന.​സെ​ക്ര​ട്ട​റി ആ​സാ​ദ്, അം​ഗ​ങ്ങ​ളാ​യ സിം​സ​ണ്‍, കെ.​എം. സ​നീ​ഷ് എ​ന്നി​വ​രും ആ​ശു​പ​ത്രി​യി​ല്‍ ല​ക്ഷ്മ​ണ​നെ സ​ന്ദ​ര്‍ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newshydrabad rak
News Summary - hydrabad rak-uae-gulf news
Next Story