ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം
text_fieldsഅബൂദബി കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച യോഗത്തില്‍ അസീസ് കാളിയാടന്‍ സംസാരിക്കുന്നു
അബൂദബി: ഹൈദരലി ശിഹാബ് തങ്ങള്‍, മുര്‍ക്കത്ത് ഹംസ മാസ്റ്റര്‍ അനുസ്മരണവും മലപ്പുറം ജില്ല കെ.എം.സി.സി. വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ കൊടുമുടിക്ക് യാത്രയയപ്പും നല്കി. അബൂദബി കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി. സംഘടിപ്പിച്ച പരിപാടി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അസീസ് കാളിയാടന്‍ ഉദ്ഘാടനം ചെയ്തു.
ജില്ല കെ.എം.സി.സി. പ്രസിഡന്റ് ഹിദായത്ത് പറപ്പൂര്, എടയൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് മൊയ്തു എടയൂര്‍, ജില്ല കെ.എം.സി.സി. ട്രഷറര്‍ ഹംസു ഹാജി പാറയില്‍, സെക്രട്ടറി ഹസൈനാര്‍ ഹാജി കോട്ടയില്‍ എന്നിവർ സംസാരിച്ചു. മൊയ്തുട്ടി വേളേരി അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ അഷ്റഫ് കെ.കെ., സൈദ് മുഹമ്മദ് വട്ടപ്പാറ, ഷാഹിദ് ബിന്‍ മുഹമ്മദ്, ഷഹീദ് പരവക്കല്‍, റാഷിദ് തൊഴലില്‍, മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികളായ ഇബ്രാഹീം കുട്ടി വട്ടപ്പാറ, അഷ്റഫ് ബക്കര്‍, യാഹു പേർശനൂര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്റഫ് അലി പുതുക്കുടി, ബഷീര്‍ കമ്പാല, വൈസ് പ്രസിഡന്റ് മജീദ് ഹുദവി പങ്കെടുത്തു. ഇരിമ്പിളിയം പഞ്ചായത്ത് കെ.എം.സി.സി. യാത്രയയപ്പ് ഉപഹാരം റസാഖ് കല്ലായി, സലാം കരിമ്പില്‍, അബ്ദുല്‍ റഹ്മാന്, അമീര്‍ എന്നിവര്‍ ചേര്‍ന്ന് നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

