ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം
text_fieldsഅബൂദബി മലപ്പുറം ജില്ല കെ.എം.സി.സി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ഹൈദരലി തങ്ങള്‍ അനുസ്മരണ യോഗത്തില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ സംസാരിക്കുന്നു
അബൂദബി: 'മായാതെ, മറയാതെ' ശീര്‍ഷകത്തില്‍ അബൂദബി മലപ്പുറം ജില്ല കെ.എം.സി.സി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. യു.എ.ഇ കേന്ദ്ര കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹിം എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. ടി. ഹിദായത്തുള്ള അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.കെ. ഹംസക്കോയ, അബ്ദുല്ല ഫൈസി, ടി.കെ. അബ്ദുല്‍ സലാം, അസീസ് കാളിയാടാന്‍, സമീര്‍ തൃക്കരിപ്പൂര്‍, മൊയ്തു എടയൂര്‍, കളപ്പാട്ടില്‍ അബുഹാജി, സയ്യിദ് അബ്ദുറഹ്മാന്, അഷ്റഫ് പൊന്നാനി, ബീരാന്‍കുട്ടി ഇരിങ്ങാവൂര്‍, ഇ.ടി. സുനീര്‍ അഴീക്കോട്, അബ്ദുല്‍ഖാദര്‍ ഒളവട്ടൂര്‍, റഫീഖ് പി.ടി, ബഷീര്‍ വറ്റല്ലൂര്‍, ഹുസൈന് സി.കെ, അബ്ദുല്‍ ലത്തീഫ് ആതവനാട്, സൈനുദ്ദീന്‍ കൊടുമുടി, സഹീര്‍ മുന്നിയൂര്‍, ഹൈദര്‍ ബിന്‍ മൊയ്തു നെല്ലിശ്ശേരി, ജാഫര്‍ തെന്നല, ഹസൈനാര്‍ ഹാജി എന്നിവർ സംസാരിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജില്ല കെ.എം.സി.സി. വൈസ് പ്രസിഡന്റ് പാറമ്മല്‍ സൈനുദ്ദീന്‍ കൊടുമുടിക്കുള്ള ഉപഹാരവും കൈമാറി.

