ഖുർആൻ സമ്മേളനം ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും
text_fieldsദുബൈ: ഇന്ത്യൻ ഇസ്ലാഹി സെന്ററും അൽമനാർ ഇസ്ലാമിക് സെന്ററും സംയുക്തമായി ഒക്ടോബർ 13 ഞായറാഴ്ച വൈകുന്നേരം 6.30ന് അൽഖൂസ് അൽമനാർ ഗ്രൗണ്ടിൽ നടത്തുന്ന ഖുർആൻ സമ്മേളനം ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനംചെയ്യും.
അൽമനാർ ഇസ്ലാമിക് സെന്റർ ഡയറക്ടർ മൗലവി അബ്ദുൽ സലാം മോങ്ങം മുഖ്യപ്രഭാഷണം നടത്തും. 13ന് ഉച്ചക്ക് രണ്ട് മുതൽ നടക്കുന്ന സെഷനിൽ ഖുർആൻ അന്താക്ഷരി, ഖുർആൻ ക്വിസ്, പ്രഭാഷണം, പഠിതാക്കളുടെ അനുഭവം (എന്നെ സ്വാധീനിച്ച ഖുർആൻ) തുടങ്ങി വിവിധ പരിപാടികൾ നടക്കും.
ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എ.പി. അബ്ദുസ്സമദ്, ജനറൽ സെക്രട്ടറി പി.കെ. ഹുസൈൻ, ട്രഷറർ വി.കെ. സക്കറിയ, മറ്റു ഇസ്ലാഹി സെന്റർ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 5242429, 04 3394464.
കൊല്ലം ശ്രീ നാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി അറബിക് പി.ജി അക്കാദമിക് കമ്മിറ്റി ചെയർമാനും കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. ഹുസൈൻ മടവൂർ 10 മുതൽ 12 വരെ നടക്കുന്ന ദുബൈ അന്താരാഷ്ട്ര അറബിക് സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

