ഇസ്ലാമിക നിയമങ്ങളെല്ലാം സഹിഷ്ണുതയിലൂന്നിയത് –ഹുസൈൻ സലഫി
text_fieldsദുബൈ: സൃഷ്ടാവിനോടുള്ള ഇടപെടലിലും സൃഷ്ടികൾ തമ്മിലെ ഇടപാടുകളിലും ഇസ്ലാം മുന ്നോട്ടുവെക്കുന്ന നിയമങ്ങളെല്ലാം സഹിഷ്ണുതയിലധിഷ്ഠിതമാണെന്ന് പ്രമുഖ പണ്ഡിത നും പ്രഭാഷകനുമായ ഹുസൈൻ സലഫി വ്യക്തമാക്കി. എല്ലാ മനുഷ്യരും ഒരേ മാതാപിതാക്കളുടെ സന്തതികളാണെന്നും നമ്മെ ഗോത്രങ്ങളും കുടുംബങ്ങളുമൊക്കെയാക്കി വേർതിരിച്ചത് പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമാണെന്നും പഠിപ്പിക്കുന്ന ഖുർആൻ മഹത്വവും ആദരവും കൽപിക്കുന്നത് ദൈവീക കൽപനകൾ പാലിച്ച് സൂക്ഷ്മ ജീവിതം നയിക്കുന്നവർക്ക് മാത്രമാണെന്നും അദ്ദേഹം ഒാർമിപ്പിച്ചു. ദുബൈ ഇൻർനാഷണൽ ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ ‘സഹിഷ്ണുത ഇസ്ലാമിെൻറ സൗന്ദര്യം’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് കമ്മിറ്റിയംഗം ഉസ്മാൻ അൽ മർസൂക്കി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അബ്ദുൽ സലാം ആലപ്പുഴ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ശംസുദ്ധീൻ അജ്മാൻ, സിറാജ് ബാലുശ്ശേരി,ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് പുതുശ്ശേരി എന്നിവർ സംസാരിച്ചു. പീസ് റേഡിയോ ടെലിക്വിസ് വിജയികൾക്കുള്ള സമ്മാനം കൺവീനർ സലാഹുദ്ദിൻ അത്തോളിയും നൂറുൽ ഖുർആൻ വിജ്ഞാന പരീക്ഷ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് കൺവീനർ മുഹമ്മദ് യാസറും വിതരണം ചെയ്തു. ഇശാ തറാവീഹ് നമസ്ക്കാരങ്ങൾക്കും പ്രഭാഷണത്തിനും യു.എ.ഇയുടെ പല കോണുകളിൽ നിന്ന് ആയിരകണക്കിനാളുകളാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
