പ്രാർഥനക്ക് നേതൃത്വം നൽകിയ പ്രവാസ സുകൃതം; നാല് പതിറ്റാണ്ടിന് ശേഷം ഹുസൈൻ മുസ്ലിയാർ നാട്ടിലേക്ക്
text_fieldsഅൽഐൻ: നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന് ശേഷം ഹുസൈൻ മുസ്ലിയാർ നാട്ടിലേക്ക് മടങ്ങുന്നു. അറബ് നാട്ടിലെ പള്ളിയിൽ പ്രാർഥനക്ക് നിരവധി വർഷം പ്രാർഥനകൾക്ക് നേതൃത്വം നൽകിയ സുകൃതവുമായാണ് ഇൗ തിരിച്ചുപോക്ക്. സൗമ്യമായ പെരുമാറ്റം, സൂക്ഷ്മതയുള്ള ജീവിത ശൈലി, ജോലിയിെല ആത്മാർഥത തുടങ്ങിയ ഗുണങ്ങൾ ഹുസൈൻ മുസ്ലിയാരെ വിശ്വാസി സമൂഹത്തിെൻറ ഹൃദയങ്ങളുമായി ചേർത്തുനിർത്തി.
1977ലാണ് ഹുസൈൻ മുസ്ലിയാർ യു.എ.ഇയിൽ എത്തിത്. കുറച്ച് കാലം ബേക്കറിയിൽ ജോലി ചെയ്തു. ഏതെങ്കിലും ഒരു പള്ളിയിൽ ജോലി ചെയ്യണം എന്ന ആഗ്രഹത്തിൽ അന്വേഷണം തുടർന്നു. അങ്ങനെ അൽഐൻ ഹീലിയിൽ ജോലി ചെയ്തിരുന്ന അത്തിപ്പറ്റ ഉസ്താദിെൻറ അടുത്തെത്തി. ഉസ്താദിെൻറ നിർദേശ പ്രകാരം, ജീമിയിൽ ഇമാമായി ജോലി ചെയ്തിരുന്ന അബ്ദുൽ ഖാദർ മുസ്ലിയാരുടെ കൂടെ മുഅദ്ദിനായി താൽക്കാലിക ജോലി ലഭിച്ചു. പത്ത് വർഷത്തോളം അതേ ജോലിയിൽ തുടർന്നു.
അബ്ദുൽ ഖാദർ മുസ്ലിയാർക്ക് സ്ഥലംമാറ്റം ലഭിച്ച് സാഗറിലേക്ക് മാറിയപ്പോൾ കുറച്ചു കാലം രണ്ട് അറബി വംശജർ ഇവിടെ ഇമാമായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഹുസൈൻ മുസ്ലിയാർ തന്നെ ഇവിടുത്തെ ഇമാമായി നിയോഗിക്കപ്പെട്ടു. അൽഐൻ സുന്നി യൂത്ത് സെൻററുമായും മറ്റു സാമൂഹിക^സാംസ്കാരിക സംഘങ്ങളുമായി സജീവ ബന്ധം പുലർത്തിയിരുന്നു ഹുസൈൻ മുസ്ലിയാർ. അബൂദബി ഔഖാഫിെൻറ ഔദ്യോഗിക വിരമിക്കൽ പ്രായമായതിനാലാണ് നാട്ടിലേക്ക് മടങ്ങുന്നത്. മലപ്പുറം കാടാമ്പുഴ മദ്റസപ്പടി സ്വദേശിയാണ്. ആമിനയാണ് ഭാര്യ. മക്കൾ: കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിപ്പ, ഖാലിദ്, മുഹമ്മദ് സലീം, മുഹമ്മദ് റഷീദ്, ഫാത്തിമ, സീനത്ത്. മരുമക്കൾ: അബ്ദുൽ റസാഖ് ഹാജി കുറുമ്പത്തൂർ, സൈനുദ്ദീൻ ക്ലാരി മൂച്ചിക്കൽ. ഫോൺ: 507603637.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
