Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിശപ്പകറ്റിയ...

വിശപ്പകറ്റിയ നോമ്പുകാലം

text_fields
bookmark_border
വിശപ്പകറ്റിയ നോമ്പുകാലം
cancel

കുഞ്ഞുനാളിൽ നോമ്പുകാലമെന്നാൽ ഞങ്ങൾക്ക്​ വിശപ്പി​െൻറ മാസമായിരുന്നില്ല, വിശപ്പകറ്റുന്ന മാസമായിരുന്നു. ദാരിദ്ര്യ രേഖക്ക്​ താഴെയായിരുന്ന ഞങ്ങളെ പോലുള്ളവർക്ക്​ സുലഭമായ ഭക്ഷണം ലഭിച്ചിരുന്ന കാലമായിരുന്നു അത്​. ഇന്ന്​ സ്​ഥിതികൾ ഏറെ മെച്ച​പ്പെ​​ട്ടെങ്കിലും, ഉമ്മാ​െൻറ കൈപ്പുണ്യമുള്ള ഭക്ഷ​ണത്തോളം വരില്ല ഒരു 'റമദാൻ കിച്ചണും'.

എട്ടുമക്കളുള്ള വലിയൊരു കുടുംബം അന്ന് താമസിച്ചിരുന്നത്​ ചെറിയൊരു വീട്ടിലായിരുന്നു. നോമ്പി​െൻറ വരവറിയിച്ച്​ ഉമ്മയും പെങ്ങന്മാരും ചേർന്ന് വീടി​െൻറ തറ മുഴുവൻ മണ്ണിട്ട് മെഴുകുകയും എല്ലാ ഉപകരണങ്ങളും വൃത്തിയാക്കുകയും ചെയ്യും. നോമ്പുതുറക്ക്​ കിട്ടുന്ന പ്രത്യേക ഭക്ഷണങ്ങളിലായിരുന്നു ഞങ്ങൾ കുഞ്ഞുമക്കളുടെ നോട്ടം. സൽക്കാരങ്ങൾ പരിമിതമായിരുന്നെങ്കിലും അയൽ വീടുകളിൽനിന്ന് ചില ദിവസങ്ങളിൽ​ ഭക്ഷണമെത്തുമായിരുന്നു.

നാട്ടിലെ പള്ളിയിൽ തറാവീഹിനു ശേഷം ഓരോ ദിവസവും ഓരോ വീടുകളിൽനിന്നും കൊണ്ടുവരുന്ന പത്തിരിയും ഇറച്ചിയുമുണ്ടാവും. ഏറെ വിശേഷമാണ് ഇടയത്താഴം. നല്ല കുത്തരിച്ചോറും കുടംപുളിയിട്ടു മൺകലത്തിൽ നേരത്തേ ഉണ്ടാക്കിയ മീൻകറിയുമുണ്ടാവും. അതുകഴിഞ്ഞു കട്ടൻ ചായയിൽ നറുനെയ്യ് മൂപ്പിച്ച്​ ഒഴിച്ചതും ഇന്നും നാവി​െൻറ രസമുകുളങ്ങളിൽ തങ്ങിനിൽക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramdan
Next Story