Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഈസ്റ്റർ ആഘോഷിച്ചു നൂറുകണക്കിന് വിശ്വാസികൾ ദേവാലയങ്ങളിലെത്തി

text_fields
bookmark_border
ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഈസ്റ്റർ ആഘോഷിച്ചു നൂറുകണക്കിന് വിശ്വാസികൾ ദേവാലയങ്ങളിലെത്തി
cancel
camera_alt

അബൂദബി സെന്റ് ജോർജ്​ ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷ ചടങ്ങ്

സെന്‍റ്​ തോമസ് മാർത്തോമ ഇടവക റാസൽഖൈമയുടെ നേതൃത്വത്തിൽ നടന്ന ദുഃഖ വെള്ളി ശുശ്രൂഷയിൽ പ​ങ്കെടുക്കുന്ന വിശ്വാസികൾ

അബൂദബി: യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണപുതുക്കി യു.എ.ഇയിലെ ക്രിസ്തുമത വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു. സുരക്ഷ കണക്കിലെടുത്ത് ദുബൈയിലെ ക്രൈസ്തവ ദേവാലയങ്ങൾ പലതും അടച്ചതിനാൽ ചടങ്ങുകൾ ഓൺലൈനിലേക്ക് മാറിയിരുന്നു. എന്നാൽ അബൂദബി, ഷാർജ, ഫുജൈറ തുടങ്ങിയ സ്ഥലങ്ങളിൽ നൂറുകണക്കിന് വിശ്വാസികൾ ദേവാലയങ്ങളിലെത്തി.

അബൂദബി സെന്റ് സ്റ്റീഫൻസ് യാക്കോബായ പള്ളിയിൽ ഈസ്റ്റർ ശുശ്രൂഷ ചടങ്ങുകൾക്ക് വികാരി ഫാദർ ജിജു എൻ ജോൺ മുഖ്യ കാർമികത്വം വഹിച്ചു. എൽദോ അരുൺ ജോസഫ്, ട്രസ്റ്റീ ജോബി മാത്യു, വൈസ് പ്രസിഡന്റ്‌ സൂരജ് കുരിയാക്കോസ് എന്നിവർ നേതൃത്വം നൽകി.

അബൂദബി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഉയിർപ്പ്​ പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവകവികാരി ഫാദർ ഗീവർഗ്ഗീസ് മാത്യു മുഖ്യകാർമ്മികത്വവും ഫാ. നിധിൻമാത്യു, ഫാ. മാത്യൂ ജോൺ എന്നിവർ സഹകാർമ്മികത്വം നിർവ്വഹിച്ചു. സാം ജി ഡാനിയേൽ, സന്തോഷ് കെ ജോർജ്ജ് എന്നിവർ നേത്യത്വം നൽകി.

അബൂദബി മുസ്സഫ സീറോ മലങ്കര കത്തോലിക്കാ സഭ സമൂഹത്തിന്റെ ഈസ്റ്റർ ദിന ശുശ്രൂഷകൾ സെന്റ് പോൾസ് ദേവാലയത്തിൽ നടന്നു. ഫാദർ ജോൺസൺ പുതുപ്പറമ്പിൽ നേതൃത്വം നൽകി. അബൂദബി മാർത്തോമാ, സെന്റ് ജോസഫ്, സി.എസ്‌.ഐ, സെന്റ് ആഡ്രൂസ് തുടങ്ങിയ ദേവാലയങ്ങളിലും നിരവധി വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുത്തു.

ദുഃഖവെള്ളി ശുശ്രൂഷ

റാസൽഖൈമ: സെന്‍റ്​. തോമസ് മാർത്തോമാ ഇടവക റാസൽഖൈമയുടെ നേതൃത്വത്തിൽ ദു:ഖ വെള്ളി ശുശ്രുഷ നടത്തി. ശുശ്രുഷകൾക്ക് ഇടവക വികാരി റവ. ഷിജു ഫിലിപ്പ് അച്ചൻ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Hundreds of believers flocked to churches to celebrate Easter in memory of the resurrection.
Next Story