ഹംസഫർ വെൽഫെയർ സ്കീം അംഗത്വ പ്രചാരണ കാമ്പയിൻ
text_fieldsഹംസഫർ വെൽഫെയർ സ്കീം അംഗത്വ പ്രചാരണ കാമ്പയിൻ ഉദ്ഘാടനച്ചടങ്ങ്
ദുബൈ: കെ.എം.സി.സി പ്രവാസി വെൽഫെയർ സൊസൈറ്റി നടപ്പാക്കുന്ന വെൽഫെയർ സ്കീം അംഗത്വ ഹംസഫർ പ്രചാരണ കാമ്പയിന് തുടക്കമായി. അബൂഹൈൽ കെ.എം.സി.സി പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റും വെൽഫെയർ സ്കീം ചെയർമാനുമായ മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. കാമ്പയിൻ ഉൽഘാടനം ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഹംസ തൊട്ടി നിർവഹിച്ചു. ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു.
സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ അഫ്സൽ മെട്ടമ്മൽ, ഒ. മൊയ്ദു, അബ്ദുൽ ഖാദർ അരിപ്രാമ്പ, ജില്ല ട്രഷർ ഡോ. ഇസ്മായിൽ എന്നിവർ സംസാരിച്ചു. ജില്ല വെൽഫെയർ വിങ് ചെയർമാൻ ഇസ്മായിൽ നാലാംവാതുക്കൽ കാമ്പയിനെ കുറിച്ച് വിശദീകരിച്ചു. ജില്ല ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീൻ, സുബൈർ അബ്ദുല്ല, ഹസൈനാർ ബീയന്തടുക്ക, പി.ടി. നൂറുദ്ദീൻ, സി.എ. ബഷീർ പള്ളിക്കര, ബഷീർ പാറപ്പള്ളി, സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസങ്കടി, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ റാഫി പള്ളിപ്പുറം, മുനീർ ബേരിക, മണ്ഡലം പ്രധാന ഭാരവാഹികളായ ഇബ്രാഹിം ബേരിക, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ.ജി.എ. റഹ്മാൻ, സൈഫുദീൻ മൊഗ്രാൽ, ഹസ്കർ ചൂരി, റശീദ് ആവിയിൽ, റാശിദ് പടന്ന, നംഷാദ് പൊവ്വൽ, മൻസൂർ മർത്യാ തുടങ്ങി വിവിധ മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. അസീസ് പ്രാർഥനയും ജില്ല വെൽഫയർ വിങ് കൺവീനർ ഫൈസൽ പട്ടേൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

