‘ഹംസഫർ’ അംഗത്വ പ്രചാരണ കാമ്പയിൻ
text_fields‘ഹംസഫർ’ അംഗത്വ പ്രചാരണ കാമ്പയിൻ നിസാർ തളങ്കര
ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കെ.എം.സി.സി പ്രവാസി വെൽഫെയർ സൊസൈറ്റി നടപ്പിലാക്കുന്ന വെൽഫെയർ സ്കീം പദ്ധതി പ്രവാസികൾക്കും കുടുംബത്തിനും സ്വാന്തനമേകുന്ന പദ്ധതിയാണെന്ന് കെ.എം.സി.സി ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര പറഞ്ഞു.
കെ.എം.സി.സി വെൽഫെയർ സ്കീം ‘ഹംസഫർ’ അംഗത്വ പ്രചാരണ കാമ്പയിൻ ദുബൈ കെ.എം.സി.സി കാസർകോട് മുനിസിപ്പൽ തല ഉദ്ഘാടനം മിഥിലാജ് സമീറിന് നൽകി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആക്ടിങ് പ്രസിഡന്റ് അൻവർ സാജിദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സർഫ്രാസ് പട്ടേൽ സ്വാഗതം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീൽ അഫ്സൽ മൊട്ടമ്മൽ, ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ടി.ആർ ഹനീഫ്, ട്രഷറർ ഡോ. ഇസ്മായിൽ, ജില്ല നേതാക്കളായ സുബൈർ, അബ്ദുല്ല ഫൈസൽ, മുഹ്സിൻ, ഇസ്മായിൽ നാലാം വാതുക്കൽ, പി.ഡി നൂറുദ്ദീൻ, സി.എ ബഷീർ പള്ളിക്കര, ഹസൈനാർ ബീജന്തടുക്ക, സിദ്ദീഖ് ചൗക്കി, ബഷീർ പാറപ്പള്ളി, റഫീഖ്, ആസിഫ് ഹൊസങ്കടി, കെ.പി അബ്ബാസ് തുടങ്ങിയവർ സംബന്ധിച്ചു. ട്രഷറർ ഗഫൂർ ഊദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

