Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ് മുഹമ്മദ് അൽ...

ശൈഖ് മുഹമ്മദ് അൽ ശർഖിക്ക് ഹ്യൂമാനിറ്റേറിയൻ പേഴ്സണാലിറ്റി അവാർഡ്

text_fields
bookmark_border
ശൈഖ് മുഹമ്മദ് അൽ ശർഖിക്ക് ഹ്യൂമാനിറ്റേറിയൻ പേഴ്സണാലിറ്റി അവാർഡ്
cancel
camera_alt

ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ശ​ർ​ഖി

ഫു​ജൈ​റ: ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ശ​ർ​ഖി​ക്ക് മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി​യ​തി​നും അ​ന്താ​രാ​ഷ്ട്ര തൈക്വാൻഡോ ഫെ​ഡ​റേ​ഷ​ന്റെ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ പേ​ഴ്സ​ണാ​ലി​റ്റി അ​വാ​ർ​ഡ് ല​ഭി​ച്ചു. അ​ഭ​യാ​ർ​ഥി​ക​ളാ​യ തൈക്വാൻഡോ ക​ളി​ക്കാ​രെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി വ​ഹി​ച്ച മ​ഹ​ത്താ​യ പ​ങ്ക് മാ​നി​ച്ചാ​ണ് ഈ ​അ​വാ​ർ​ഡ് ന​ൽ​കാ​ൻ ഫെ​ഡ​റേ​ഷ​ന്റെ തീ​രു​മാ​നം.

ഇ​ന്റ​ർ​നാ​ഷ​ണ​ൽ തൈക്വാൻഡോ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ചു​ങ് വോ​ൻ ഷൂ​യി, കോ​ണ്ടി​നെ​ന്റ​ൽ ഫെ​ഡ​റേ​ഷ​നു​ക​ളു​ടെ ത​ല​വ​ന്മാ​ര്‍, ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ന്റെ എ​ക്‌​സി​ക്യൂ​ട്ടിവ് ഓ​ഫി​സ് അം​ഗ​ങ്ങ​ള്‍, ലോ​ക​മെ​മ്പാ​ടു​മു​ള്ള തൈക്വാൻഡോ ഫെ​ഡ​റേ​ഷ​നു​ക​ളു​ടെ ത​ല​വ​ന്മാ​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ് അം​ഗ​വും എ​മി​റേ​റ്റ്‌​സ് തൈക്വാൻഡോ ഫെ​ഡ​റേ​ഷ​ന്റെ പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​അ​ഹ​മ്മ​ദ് ഹം​ദാ​ൻ അ​ൽ സ​യൂ​ദി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ അ​വാ​ര്‍ഡ്‌ സ​മ്മാ​നി​ച്ചു. യു.​കെ​യി​ലെ മാ​ഞ്ച​സ്റ്റ​റി​ലാ​ണ്​ ച​ട​ങ്ങ്​ ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fujairah
News Summary - Humanitarian Personality Award to Sheikh Mohammed Al Sharqi
Next Story