Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗസ്സക്ക് മാനുഷിക...

ഗസ്സക്ക് മാനുഷിക സഹായം: 100 ടണ്‍ അവശ്യവസ്തുക്കളുമായി പ്രത്യേക വിമാനം

text_fields
bookmark_border
ഗസ്സക്ക് മാനുഷിക സഹായം: 100 ടണ്‍ അവശ്യവസ്തുക്കളുമായി പ്രത്യേക വിമാനം
cancel

റാസല്‍ഖൈമ: ഗസ്സ മുനമ്പിലെ ജനങ്ങള്‍ക്ക് 100 ടണ്‍ അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി യു.എ.ഇയുടെ പ്രത്യേക സഹായ വിമാനം റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. യു.എ.ഇയുടെ മാനുഷിക സഹായ പദ്ധതിയായ ‘ഓപറേഷന്‍ ഷിവാല്‍സ് നൈറ്റ് -3’യുടെ ഭാഗമായാണ് സഹായം അയച്ചത്. എമിറേറ്റ്സ് റെഡ്ക്രസന്‍റ്, ഇമാറാത്തി-ഫലസ്തീന്‍ ഫ്രണ്ട്ഷിപ്പ് ക്ലബ്, ദാര്‍ അല്‍ബര്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സഹായദൗത്യം സംഘടിപ്പിച്ചത്.

കുഞ്ഞുങ്ങള്‍ക്കുള്ള പാല്‍പ്പൊടി, മരുന്നുകള്‍, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ ശേഖരമാണ് വിമാനത്തില്‍ അയച്ചിരിക്കുന്നത്. ഗസ്സയില്‍ പ്രതിസന്ധി ബാധിച്ച കുടുംബങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുകയും അവരുടെ ദുരിതം ലഘൂകരിക്കുകയുമാണ് ലക്ഷ്യമെന്ന് ഓപറേഷന്‍സ് ഷിവാല്‍സ് നൈറ്റ് -3 റിലീഫ് കോ-ഓര്‍ഡിനേറ്റര്‍ ഹമൂദ് അല്‍ അഫാരി പറഞ്ഞു. യു.എ.ഇ ഭരണനേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരം വിവിധ പങ്കാളികളുമായി സഹകരിച്ച് മാനുഷിക-ലോജിസ്റ്റിക്സ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഫലസ്തീന്‍ ജനതയ്ക്കുള്ള സഹായം തുടര്‍ന്നും ശക്തിപ്പെടുത്തുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaUAE NewsGulf Newshumanitarian aid
News Summary - Humanitarian aid for Gaza: Special flight with 100 tonnes of essential supplies
Next Story