ഹ്യൂമൻ ഫ്രറ്റേണിറ്റി ഡോക്യുമെൻറ് കമ്മിറ്റി അംഗങ്ങൾ അബൂദബിയിൽ
text_fieldsഅബൂദബി: കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മ ദ് ബിൻ സായിദ് ആൽ നഹ്യാൻ ഹ്യൂമൻ ഫ്രറ്റേണിറ്റി ഡോക്യുമെൻറ് ഉന്നതാധികാര സമിതി അംഗങ ്ങളെ സ്വീകരിച്ചു. ലോകമെമ്പാടുമുള്ള മതനേതാക്കൾ, വിദ്യാഭ്യാസ പണ്ഡിതന്മാർ, സാംസ്കാര ിക വ്യക്തികൾ എന്നിവരടങ്ങുന്ന ഫ്രറ്റേണിറ്റി കമ്മിറ്റി അംഗങ്ങളുടെ സംഘമാണ് അബൂദബിയിലെത്തിയത്.
കത്തോലിക്കാസഭ മേധാവി ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും ഒപ്പിട്ട ചരിത്രപരമായ ഡോക്യുമെൻറ് ഓഫ് ഹ്യൂമൻ ഫ്രറ്റേണിറ്റി ഫോർ വേൾഡ് പീസ് ആൻഡ് ലിവിങ് ടുഗെതറിെൻറ ഒന്നാം വാർഷികത്തിെൻറ ഭാഗമായാണ് സന്ദർശനം.
എല്ലാ മതവിഭാഗങ്ങളുമായും പരസ്പര ധാരണ, സഹകരണം, സഹവർത്തിത്വം, ബഹുമാനം, സ്വീകാര്യത എന്നിവ കെട്ടിപ്പടുക്കണമെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. സമിതി അംഗങ്ങൾ ശൈഖ് മുഹമ്മദിന് നന്ദി അറിയിക്കുകയും യു.എ.ഇയുടെ പിന്തുണയെ പ്രശംസിക്കുകയും ചെയ്തു.
യു.എ.ഇ, സ്പെയിൻ, ഇറ്റലി, ഈജിപ്ത്, യു.എസ്, ബൾഗേറിയ എന്നിവിടങ്ങളിൽനിന്നുള്ള അംഗങ്ങൾ ഹ്യൂമൻ ഫ്രറ്റേണിറ്റിയുടെ ഉന്നത സമിതിയിൽ ഉൾപ്പെടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
