Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസംരംഭകത്വം...

സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ യു.എ.ഇയിൽ വൻ പദ്ധതി

text_fields
bookmark_border
സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ യു.എ.ഇയിൽ വൻ പദ്ധതി
cancel
camera_alt

‘യു.എ.ഇ, സംരംഭകത്വത്തിന്‍റെ ലോക തലസ്ഥാനം’ ദേശീയ കാമ്പയിൻ പ്രഖ്യാപന ചടങ്ങ്

Listen to this Article

ദുബൈ: യുവസംരംഭകരെ പരിശീലിപ്പിക്കാൻ വൻ പദ്ധതി പ്രഖ്യാപിച്ച്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. ‘യു.എ.ഇ, സംരംഭകത്വത്തിന്‍റെ ലോക തലസ്ഥാനം’ തലക്കെട്ടിലാണ്​ 10,000 യുവ സംരംഭകരെ പരിശീലിപ്പിക്കാൻ പുതിയ ദേശീയ കാമ്പയിൻ പ്രഖ്യാപിച്ചിരിക്കുന്നത്​.

അഞ്ചുവർഷത്തിൽ പദ്ധതിയിലൂടെ 30,000 തൊഴിലവസരങ്ങളാണ്​ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നത്​. 50ലേറെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾ സംരംഭവുമായി സഹകരിക്കും. അതോടൊപ്പം ‘സ്റ്റാർട്​അപ്​ എമിറേറ്റ്​സ്​’ എന്ന പ്ലാറ്റ്​ഫോമും പുറത്തിറക്കുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

രാജ്യം സാക്ഷ്യംവഹിക്കുന്ന സാമ്പത്തിക വളർച്ചയിൽനിന്ന്​ നേട്ടം കരസ്ഥമാക്കുന്നതിന്‍റെ പ്രധാന്യം സംബന്ധിച്ച്​ കാമ്പയിൻ അവബോധം വളർത്തുമെന്ന്​ ശൈഖ്​ മുഹമ്മദ്​ പ്രസ്താവിച്ചു. നമ്മുടെ യുവാക്കൾ അവരുടേതായ കമ്പനികൾ ആരംഭിക്കണം. ഇതുവഴി രാജ്യത്തിന്‍റെ സാമ്പത്തിക വികസനത്തിന്​ സംഭാവന ചെയ്യാനും ദേശീയ സമ്പദ്​വ്യവസ്ഥ ലഭ്യമാക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇതിലൂടെ സാധിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.

കാമ്പയിനിന്‍റെ ഭാഗമായി യു.എ.ഇ മന്ത്രിസഭ പുതിയ നിരവധി സംരംഭങ്ങൾ ആരംഭിക്കും. അതോടൊപ്പം സർക്കാർ സ്ഥാപനങ്ങൾ, കമ്പനികൾ, സ്വകാര്യ മേഖല എന്നിവയോട്​ പദ്ധതിയുടെ ലക്ഷ്യം നേടുന്നതിന്​ സജീവമായ പങ്കുവഹിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്​. സംരംഭകർക്ക്​ ആവശ്യമായ കഴിവുകൾ നേടാൻ സഹായിക്കുന്നതിനൊപ്പം സമൂഹത്തിന്​ സംരംഭകത്വത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി നൽകുകയുമാണ്​ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്​.

രാജ്യത്ത്​ ഇതിനകം 50ബിസിനസ് ഇൻക്യുബറ്റേറുകൾ(സംരംഭങ്ങൾക്ക്​ പ്രാഥമിക ഘട്ടത്തിൽ നിർദേശങ്ങളും സഹായങ്ങളും നൽകുന്ന സംവിധാനം) പ്രവർത്തിക്കുന്നുണ്ടെന്നും നിലവിൽ മൊത്ത ആഭ്യന്തര വരുമാനത്തിലെ എണ്ണയിതര മേഖലയുടെ 63ശതമാനവും ​ചെറുകിട, ഇടത്തരം വ്യവസായങ്ങളാണ്​ സംഭാവന ചെയ്യുന്നതെന്നും ശൈഖ്​ മുഹമ്മദ്​ വ്യക്​തമാക്കിയിട്ടുണ്ട്​. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക്​ നൽകുന്ന പിന്തുണയും ബിസിനസ് മത്സരക്ഷമതയും കണക്കിലെടുത്താൽ ലോകത്തിലെ ഏറ്റവും മികച്ച 56 സമ്പദ്‌വ്യവസ്ഥകളിൽ യു.എ.ഇയും ഉൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:startupprojectsnational campaignEntrepreneurshipUAESheikh Mohammed Bin Rashid Al Maktoumpromote
News Summary - Huge project in the UAE to promote entrepreneurship
Next Story