Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ഗോൾഡൻ വിസയിൽ വൻ...

ദുബൈ ഗോൾഡൻ വിസയിൽ വൻ വർധന

text_fields
bookmark_border
ദുബൈ ഗോൾഡൻ വിസയിൽ വൻ വർധന
cancel

ദുബൈ: എമിറേറ്റിൽ ഗോൾഡൻ വിസക്കും കുടുംബ താമസ വിസക്കുമുള്ള അപേക്ഷകരുടെ എണ്ണത്തിൽ അടുത്തിടെ വൻ വർധന രേഖപ്പെടുത്തിയതായി താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു. 2021 മുതൽ 2026 ലെ ആദ്യപാദം വരെയുള്ള ജി.ഡി.ആർ.എഫ്.എയുടെ കണക്കുകൾ പ്രകാരം ഗോൾഡൻ വിസ നേടിയത് 3,74,679 പേരാണ്.

ഇതിൽ വിദഗ്ധരായ കുടുംബങ്ങൾക്ക് സമ്മാനിച്ചത് 1,67,000 ഗോൾഡൻ വിസകളാണ്. റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപമുള്ള കുടുംബങ്ങൾക്ക് 1,00286 ഗോൾഡൻ വിസകളും ശാസ്ത്രജ്ഞരും വിദഗ്ധരും അടങ്ങിയ കുടുംബങ്ങൾക്ക് 70,247 ഗോൾഡൻ വിസകളും അനുവദിച്ചു. വിവിധ മേഖലകളിൽ നിക്ഷേപമുള്ള കുടുംബങ്ങൾക്ക് മാത്രമായി 37,022 ഗോൾഡൻ വിസകൾ നൽകിയതായും ജി.ഡി.എഫ്.ആർ.എ അറിയിച്ചു.

അന്താരാഷ്ട്ര കുടുംബ ദിനത്തോടനുബന്ധിച്ചാണ് ഇതു സംബന്ധിച്ച കണക്കുകൾ ജി.ഡി.ആർ.എഫ്.എ പുറത്തുവിട്ടത്. ജീവിക്കാനും ജോലി ചെയ്യാനും കഴിയുന്ന ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായി ദുബൈയെ മാറ്റാൻ രൂപകൽപന ചെയ്തിരിക്കുന്ന പൂർണമായും ഡിജിറ്റൽ സേവന അന്തരീക്ഷത്തേ ഇത് ശക്തിപ്പെടുത്തുമെന്ന് വകുപ്പ് വ്യക്തമാക്കി.

‘കുടുംബമാണ് രാജ്യത്തിന്‍റെ അടിത്തറ’ എന്ന മുദ്രാവാക്യത്തിന് കീഴിൽ പ്രഖ്യാപിച്ച ദുബൈ സോഷ്യൽ അജണ്ട 33, ദുബൈ സാമ്പത്തിക അജണ്ട ഡി33 എന്നിവയോട് ചേർന്ന് നിൽക്കുന്നതാണ് ഗോൾഡൻ വിസ സംരംഭം. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായുള്ള സന്ദർശക വിസ, കുടുംബാംഗങ്ങൾക്കുള്ള റസിഡൻസ് വിസ, പാസ്പോർട്ട് പുറത്തിറക്കൽ, പുതുക്കൽ, കേടുപാടുകൾ സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ പാസ്പോർട്ടുകൾ മാറ്റി നൽകൽ, ഫാമിലി ബുക്ക് റെക്കോഡുകളിൽ ഭേദഗതി വരുത്തൽ എന്നിവ ജി.ഡി.ആർ.എഫ്.എയുടെ കുടുംബ കേന്ദ്രീകൃതമായ ഡിജിറ്റൽ സേവനങ്ങളിൽ ഉൾപ്പെടും. സംയോജിതമായ ഡിജിറ്റൽ സംവിധാനം ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സഹായിച്ചതായി ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsDubai Golden Visa
News Summary - Huge increase in Dubai Golden Visa
Next Story