Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാർ ഇൻഷ​ുറൻസ്​...

കാർ ഇൻഷ​ുറൻസ്​ ​െക്ലയിമിൽ വൻ വർധന

text_fields
bookmark_border
കാർ ഇൻഷ​ുറൻസ്​ ​െക്ലയിമിൽ വൻ വർധന
cancel

ദുബൈ: രാജ്യത്തെ കാർ ഇൻഷുറൻസ്​ ​െക്ലയിമുകളുടെ എണ്ണത്തിൽ 45 ശതമാനം വർധന​. കോവിഡ്​ എത്തിയ ശേഷം ഗണ്യമായി കുറഞ്ഞ ഇൻഷുറൻസ്​ ​െക്ലയിമുകളാണ്​ വീണ്ടും വർധിച്ചത്​. 2019ലെ സ്​ഥിതിയിലേക്ക്​ തിരിച്ചുവന്നതായി റോഡ്​ സേഫ്​റ്റിയും ആർ.എസ്​.എ ഇൻഷുറൻസും ചേർന്ന്​ നടത്തിയ പഠനത്തിൽ വ്യക്​തമായി. സാമ്പത്തിക മേഖല പഴയ നിലയിലേക്ക്​ തിരിച്ചുവരുന്നതും വർക്ക്​ ഫ്രം ഹോം അവസാനിപ്പിച്ച്​ ജീവനക്കാർ ഒാഫിസുകളിലേക്കു​ തിര​ിച്ചെത്തിയതും വാഹനങ്ങൾ കൂടുതൽ റോഡിൽ ഇറങ്ങാൻ തുടങ്ങിയതുമാണ്​ ​െക്ലയിമുകൾ വർധിക്കാൻ കാരണമെന്നാണ്​ വിലയിരുത്ത​ൽ.

കോവിഡ്​ തുടങ്ങിയ ശേഷം വാഹനാപകടങ്ങളും ​െക്ലയിമുകളും കുറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചു മാസങ്ങളായി പഴയ നിലയിലേക്ക്​ തിരിച്ചെത്തി. അടുത്ത മാസങ്ങളിലും ഇതു തുടരുമെന്നാണ്​ പഠനം. കോവിഡ്​ എത്തിയ ശേഷം 60 ശതമാനമാണ്​ ​െക്ലയിമുകൾ കുറഞ്ഞത്​. കാറുകൾ തമ്മിൽ മതിയായ അകലം പാലിക്കാത്തതും അമിത വേഗവും ഉൾപ്പെടെ ഡ്രൈവർമാരുടെ നിയമലംഘനമാണ്​ കൂടുതൽ അപകടങ്ങൾക്കും കാരണമായി ​െക്ലയിമിൽ സൂചിപ്പിക്കുന്നത്​. അടുത്ത മാസങ്ങളിലുണ്ടായ അപകടങ്ങളിൽ 40 ശതമാനവും ഒഴിവാക്കപ്പെടാവുന്നതായിരുന്നു. മറ്റ്​ പലരാജ്യങ്ങളിലും ഇപ്പോഴും ഗതാഗത രംഗത്തുൾപ്പെടെ നിയന്ത്രണങ്ങൾ തുടരുകയാണ്​. എന്നാൽ, യു.എ.ഇയിൽ എല്ലാം പഴയനിലയിലേക്കു​ തിരിച്ചുപോകുകയാണ്​.

താമസക്കാരും സ്വന്തം രാജ്യത്തേക്ക്​ മടങ്ങാതെ ഇവിടെ തുടരുകയാണ്​. ജി.സി.സിയിലെ ഏറ്റവും വലിയ ഇസ്​ലാമിക്​ ഇൻഷുറൻസ്​ മാർക്കറ്റാണ്​ യു.എ.ഇ. നിരവധി ഇൻഷുറൻസ്​ കമ്പനികളാണ്​ യു.എ.ഇയിൽ പ്രവർത്തിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car insurance claims
News Summary - Huge increase in car insurance claims
Next Story