ഡൗൺ ടൗണിൽ കെട്ടിടത്തിൽ വൻ തീപിടിത്തം
text_fieldsദുബൈ ഡൗൺടൗണിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം
ദുബൈ: ദുബൈ ബുർജ് ഖലീഫക്കു സമീപത്തെ ഡൗൺടൗണിൽ 35 നില കെട്ടിടത്തിൽ വൻ തീപിടിത്തം. തിങ്കളാഴ്ച പുലർച്ച 2.20നാണ് സംഭവം. അഗ്നിരക്ഷാസേന മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. മിനിറ്റുകൾക്കുള്ളിൽ താമസക്കാരെ ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണിത്.
ഇമാറിന്റെ ഉടമസ്ഥതയിലുള്ള ബൂലെവാദ് വാക്കിനോട് ചേർന്ന ടവറിനാണ് തീപിടിച്ചത്. സംഭവം നടന്ന് അഞ്ചു മിനിറ്റിനുള്ളിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. രാവിലെ 4.52ഓടെ തീ നിയന്ത്രണവിധേയമാക്കി. ആറു മണിയോടെ തീ പൂർണമായും അണച്ചു. തുടർനടപടികൾക്കായി കെട്ടിടം അധികൃതർക്ക് കൈമാറി. രണ്ട് അപ്പാർട്മെന്റുകളിലെ ഉൾഭാഗത്ത് തീ പടർന്നു. മറ്റ് അപ്പാർട്മെന്റുകളുടെ പുറംഭാഗത്താണ് തീപിടിച്ചത്. കിലോമീറ്റർ അകലെ നിന്ന് നോക്കിയാൽ കാണാവുന്ന രീതിയിൽ പുക ഉയർന്നിരുന്നു. താഴെനിന്ന് അവശിഷ്ടങ്ങൾ നീക്കിയിട്ടുണ്ട്.
താഴെനിലയിലെ റൂമിൽനിന്നാണ് തീ പടർന്നത്. നാലാം നിലയിൽനിന്നാണ് തീപിടിത്തത്തിന്റെ തുടക്കമെന്ന് സംശയിക്കുന്നു. താമസക്കാരെ സമീപത്തെ അഡ്രസ്, റോവ്, റമദാ ഹോട്ടലുകളിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

