Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലൈസൻസില്ലാത്ത ആരോഗ്യ...

ലൈസൻസില്ലാത്ത ആരോഗ്യ പ്രവർത്തകർക്ക്​ ലക്ഷം ദിർഹം പിഴ

text_fields
bookmark_border
ലൈസൻസില്ലാത്ത ആരോഗ്യ പ്രവർത്തകർക്ക്​ ലക്ഷം ദിർഹം പിഴ
cancel

ദുബൈ: ആരോഗ്യ വകുപ്പ്​ നിർദേശിക്കുന്ന നിശ്​ചിത ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക്​ ലക്ഷം ദിർഹം പിഴയിടും. ഇത്​ സംബന്ധിച്ച കരട്​ നിയമത്തിന്​ ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകാരം നൽകി. ഇതുൾപെടെ രണ്ട്​ നിയമ ഭേതഗതികളാണ്​ പുതിയതായി നിലവിൽ വന്നത്​.

ദുബൈ ഹെൽത്ത്​ അതോറിറ്റി, അബൂദബി ഹെൽത്ത്​ ​അതോറിറ്റി, ആരോഗ്യ മന്ത്രാലയം തുടങ്ങിയവയുടെ ലൈസൻസുള്ളവർക്ക്​ മാത്രമാണ്​ ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ അനുമതിയുള്ളത്​. ലൈസൻസ്​ നേടാനുള്ള മാനദണ്ഡം എല്ലാവരും പാലിച്ചിരിക്കണം. ഇല്ലെങ്കിൽ അഞ്ച്​ ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ അടക്കണം. തെറ്റായ രേഖകൾ നൽകുന്നവർക്കും ഇതേ ശിക്ഷയാണ്​ നൽകുന്നത്​. ഇത്തരം ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള നിയമ ഭേദഗതിക്കും അംഗീകാരം നൽകി. യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രിയും ഫെഡറൽ നാഷനൽ കൗൺസിൽ സഹ മന്ത്രിയുമായ ഡോ. അബ്​ദുൽ റഹ്​മാൻ അൽ ഒവൈസിന്‍റെ സാന്നിധ്യത്തിലാണ്​ നിയമത്തിന്​ അംഗീകാരം നൽകിയത്​.

നാട്ടിലെ സർട്ടിഫിക്കറ്റുമായി ദുബൈയിലെത്തി ആരോഗ്യ മേഖലയിൽ ജോലി തേടുന്ന നിരവധി പ്രവാസികളുണ്ട്​. ഇവരിൽ പലരും ആരോഗ്യ വകുപ്പിന്‍റെ ലൈസൻസ്​ എടുക്കാറില്ല. ഇനിമുതൽ പിടിയിലായാൽ ലക്ഷം ദിർഹം വരെ പിഴ അ​ടക്കേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:licenceUAEHealth News
News Summary - huge fine for health professionals practising without licence
Next Story