നഷ്ടപരിഹാരത്തുകയിൽ നിന്ന് വൻതുക ഫീസ്; അഭിഭാഷകെൻറ ലൈസൻസ് തെറിച്ചു
text_fieldsഅബൂദബി: ചികിത്സപ്പിഴവിന് ആശുപത്രിയിൽ നിന്ന് ലഭിച്ച നഷ്ടപരിഹാരത്തിൽ നിന്ന് വൻ തുക ഫീസിനത്തിൽ വാങ്ങിയ അഭിഭാഷകെൻറ ലൈസൻസ് റദ്ദാക്കി. നഷ്ടപരിഹാരമായി ലഭിച്ച 30ലക്ഷം ദിർഹമിെൻറ 25 ശതമാനം ഫീസായി ചോദിച്ചതിനെത്തുടർന്നാണ് നടപടി. ലൈസൻസ് റദ്ദാക്കാനുള്ള അഭിഭാഷക അച്ചടക്ക സമിതിയുടെ നടപടി അബൂദബി കോടതി ശരിെവച്ചു.
കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരത്തുക രോഗിക്ക് കൈമാറാതെ അഭിഭാഷകൻ കബളിപ്പിച്ചതായും കോടതി കണ്ടെത്തി. പരാതിക്കാരൻ നൽകിയ പവർ ഓഫ് അറ്റോർണിയിലൂടെയാണ് അഭിഭാഷകൻ പണം സ്വന്തമാക്കിയത്.
ഭാര്യക്ക് തെറ്റായ രോഗനിർണയം നടത്തിയ ആശുപത്രിക്കെതിരെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. 30 ലക്ഷം ദിർഹം കോടതി വിധിച്ചു. ഈ പണം അഭിഭാഷകന് ലഭിച്ചു.
ഇതിൽ നിന്ന് 10 ലക്ഷം ദിർഹം ഫീസ് ഈടാക്കി 20 ലക്ഷം ദിർഹം പരാതിക്കാരെൻറ ഭാര്യയുടെ അക്കൗണ്ടിൽ അഭിഭാഷകൻ നിക്ഷേപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
