Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ വൻ...

ഷാർജയിൽ വൻ ലഹരിമരുന്ന്​ വേട്ട; പിടികൂടിയത്​ 216 കിലോ

text_fields
bookmark_border
ഷാർജയിൽ വൻ ലഹരിമരുന്ന്​ വേട്ട; പിടികൂടിയത്​ 216 കിലോ
cancel
camera_alt

ഷാ​ർ​ജ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്നു​മാ​യി പ്ര​തി

ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന്​ വേ​ട്ട. 'ഓ​പ​റേ​ഷ​ൻ പ്രെ​ഷ്യ​സ്​ ഹ​ണ്ട്​' എ​ന്നു​ പേ​രി​ട്ട ദൗ​ത്യ​ത്തി​ൽ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്​ 216 കി​ലോ ല​ഹ​രി​മ​രു​ന്ന്. 170 കി​ലോ ഹ​ഷീ​ഷും 46 കി​ലോ ക്രി​സ്​​റ്റ​ൽ മെ​ത്തും 500 കാ​പ്​​റ്റ​ഗ​ൺ ടാ​ബ്​​ല​റ്റു​മാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. യു.​എ.​ഇ​യി​ലെ തു​റ​മു​ഖം വ​ഴി രാ​ജ്യ​ത്തെ​ത്തി​ച്ച്​ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ശ്ര​മ​മാ​ണ്​ ഷാ​ർ​ജ ​പൊ​ലീ​സ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. യു.​എ.​ഇ​യി​ൽ ല​ഹ​രി​മ​രു​ന്ന്​ സ്വീ​ക​രി​ക്കാ​നെ​ത്തി​യ ആ​ളെ​യും പൊ​ലീ​സ്​ പി​ടി​കൂ​ടി.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പൊ​ലീ​സ്​ ഓ​പ​റേ​ഷ​ൻ. അ​ബൂ​ദ​ബി, ഉ​മ്മു​ൽ​ഖു​വൈ​ൻ പൊ​ലീ​സ്​ സേ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ട​ൽ​മാ​ർ​ഗം എ​ത്തു​ന്ന ല​ഹ​രി മ​രു​ന്നു​ സ്വീ​ക​രി​ക്കാ​ൻ യു.​എ.​ഇ​യി​ലെ​ത്തി​യ പ്ര​ധാ​ന കു​റ്റ​വാ​ളി​യെ പൊ​ലീ​സ്​ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​യാ​ൾ പൊ​ലീ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത്​ ല​ഹ​രി​മ​രു​ന്ന്​ സൂ​ക്ഷി​ക്കാ​ൻ വ​ലി​യ സ്​​റ്റോ​റേ​ജ്​ സം​വി​ധാ​ന​മൊ​രു​ക്കി കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് അ​റ​സ്റ്റ്.

ച​ര​ക്ക്​ യു.​എ.​ഇ​യി​ലെ​ത്തി​യ ഉ​ട​ൻ പൊ​ലീ​സി​ന്​ വി​വ​രം ല​ഭി​ച്ചെ​ങ്കി​ലും തി​ടു​ക്ക​ത്തി​ൽ അ​റ​സ്റ്റ്​ ചെ​യ്തി​ല്ല. യു.​എ.​ഇ​യി​ൽ കാ​ത്തു​നി​ന്ന​വ​ർ ഇ​ത്​ വാ​ങ്ങി വീ​ട്ടി​ലെ​ത്തി​​ച്ച​പ്പോ​ഴാ​ണ്​ പൊ​ലീ​സ്​ എ​ല്ലാ​വ​രെ​യും പി​ടി​കൂ​ടി​യ​ത്. നാ​ലു​ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ്​ ല​ഹ​രി​മ​രു​ന്ന്​ എ​ത്തി​ച്ച​തെ​ന്ന്​ ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി. അ​റ​സ്റ്റി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. സം​ശ​യാ​സ്പ​ദ​മാ​യ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​വ​ർ 8004654 എ​ന്ന ന​മ്പ​റി​ലോ dea@shjpolice.gov.ae എ​ന്ന ഇ-​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ട​ണം. ക​ഴി​ഞ്ഞ​വ​ർ​ഷം ഷാ​ർ​ജ ​പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്ത​ത്​ 1,100 കി​ലോ ല​ഹ​രി​മ​രു​ന്നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug hunt
News Summary - Huge drug hunt in Sharjah; 216 kg was caught
Next Story