Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവികസനത്തിൽ വിസ്മയമായി​...

വികസനത്തിൽ വിസ്മയമായി​ ഹുദൈരിയാത്ത് ദ്വീപ്

text_fields
bookmark_border
വികസനത്തിൽ വിസ്മയമായി​ ഹുദൈരിയാത്ത് ദ്വീപ്
cancel

അബൂദബി: എമിറേറ്റിന്‍റെ നഗരവികസന ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് അൽ ഹുദൈരിയാത്ത് ദ്വീപ്. ഒരു സാധാരണ ദ്വീപിൽ നിന്ന് ലോകോത്തര വിനോദ, കായിക, ടൂറിസം ഹബ്ബായി മാറുകയാണിത്. ഒരുകാലത്ത് ആളൊഴിഞ്ഞ് കിടന്ന ഹുദൈരിയാത്ത് ദ്വീപ് ഇന്ന് ആധുനിക സൗകര്യങ്ങളുമായി അബൂദബിയുടെ ഹൃദയഭൂമികയായി ഉയർന്നുകഴിഞ്ഞു.

ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് ഈ മാറ്റം സാധ്യമാക്കിയത്. ജീവിത നിലവാരം ഉയർത്തുന്നതിനും ടൂറിസം മേഖലയെ വൈവിധ്യവൽകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര വികസനങ്ങൾ പ്രതിഫലിപ്പിക്കുന്ന ദ്വീപ് നിക്ഷേപകർക്കും സന്ദർശകർക്കും ഒരുപോലെ പ്രധാനപ്പെട്ട കേന്ദ്രമായി മാറിയിരിക്കുകയാണ്. പാരിസ്ഥിതിക സുസ്ഥിരത നയങ്ങൾയ്ക്കനുസൃതമായി പ്രകൃതി വൈവിധ്യം സംരക്ഷിച്ചും നഗരവികസനമെന്ന അബൂദബിയുടെ നയത്തോടു ചേർന്നും നിന്നാണ് ദ്വീപിന്‍റെ ഈ വികസനങ്ങളെന്നതും ശ്രദ്ധേയമാണ്.

പ്രധാന കടൽത്തീര കേന്ദ്രമെന്ന ഹുദൈരിയാത്ത് ദ്വീപിന്‍റെ പ്രാധാന്യം പ്രയോജനപ്പെടുത്തി മോഡോൺ ഹോള്ഡിങ് ആണ് ദ്വീപിനെ ആധുനിക കേന്ദ്രമായി മാറ്റുന്ന വികസനങ്ങൾ നടപ്പാക്കിയത്. ആധുനിക റോഡ് ശൃംഖലയിലൂടെ ഹുദൈരിയാത്ത് ദ്വീപിനെ അബൂദബിയുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. സജീവവും സുസ്ഥിരവുമായ ജീവിത ശൈലിയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ദ്വീപിന്‍റെ ആസൂത്രണം ഊന്നൽ നൽകുന്നത്. വിശാലമായ തുറസ്സായ ഇടങ്ങളും തീരപ്രദേശങ്ങളും കാൽനടയാത്രയ്ക്കും സൈക്ലിങ്ങിനുമുള്ള പ്രത്യേക പാതകളും ഔട്ട്ഡോർ കായിക വിനോദങ്ങൾക്കും വിനോദ പ്രവർത്തനങ്ങൾക്കും മികച്ച അന്തരീക്ഷം നൽകുന്നു.

ടൂറിസം, ആതിഥ്യം, കായിക മേഖലകളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിലും ഹുദൈരിയാത്ത് ദ്വീപ് പ്രധാന പങ്ക് വഹിക്കുന്നു. സീസണൺ പരിപാടികളും കായിക മത്സരങ്ങളും മറ്റ് പരിപാടികൾക്കുമൊക്കെ വേദിയാവുന്ന ഹുദൈരിയാത്ത് ദ്വീപ് സാമ്പത്തിക പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കാൻ സഹായിക്കുകയും പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. കാലിഫോർണിയയിലെ ന്യൂപോർട്ട് ഹിൽസിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് മനുഷ്യനിർമിതമായ 60 മീറ്റർ കുന്നിന്മുകളിൽ അബൂദബിയുടെ ആകാശരേഖയുടെയും അറേബ്യൻ ഗൾഫന്‍റെയും വിശാലമായ കാഴ്ചകൾ നൽകുന്ന ഈസ്റ്റ് ഹിൽ പദ്ധതി സ്ഥാപിച്ചത്. 2025 മെയ് മാസം മോഡോൺ ഹോൽഡിങ്സ് ഇവിടെ നവായിഫ് ഗ്രാമത്തിനും തുടക്കം കുറിച്ചിരുന്നു. ഇറ്റലിയിലെ ടുസ്കനി റീജ്യനിലെ വാസ്തുശിൽപ മാതൃകയിലായിരുന്നു പദ്ധതി നിർമിച്ചത്. ഇവിടെ 378 വീടുകളാണ് വിറ്റുപോയത്. 200 കോടി ദിർഹമാണ് ഇതിലൂടെ ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsIslandDevelopment Project
News Summary - Hudayriyat Island
Next Story