Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹുബ്ബുല്‍ ഇമാറാത്ത്...

ഹുബ്ബുല്‍ ഇമാറാത്ത് ഈദുല്‍ അദ്ഹാ ആഘോഷം

text_fields
bookmark_border
ഹുബ്ബുല്‍ ഇമാറാത്ത് ഈദുല്‍ അദ്ഹാ ആഘോഷം
cancel
camera_alt

ഇന്ത്യന്‍ ഇസ്​ലാമിക് സെന്‍റര്‍ അബൂദബിയില്‍ സംഘടിപ്പിച്ച ഈദ് പരിപാടി അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു

അബൂദബി: ബലി പെരുന്നാളിനോടനുബന്ധിച്ച് ഇന്ത്യന്‍ ഇസ്​ലാമിക് സെന്റര്‍ (ഐ.ഐ.സി.) ‘ഹുബ്ബുല്‍ എമറാത്ത് ഈദ് അല്‍ അദ്ഹാ ആഘോഷ പരിപാടി’ സംഘടിപ്പിച്ചു. ഗായകന്‍ കണ്ണൂര്‍ ഷെരീഫിന്‍റെ നേതൃത്വത്തില്‍ അസിന്‍ വെള്ളില, കീര്‍ത്തന ശബരീഷ്, സന്ധ്യ വിജയന്‍ എന്നിവരുള്‍പ്പെടെ നിരവധി കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു. ടീം മാട്ടൂല്‍ ഒരുക്കിയ കോല്‍ക്കളിയും, ഗഫൂര്‍ വാടക ചിട്ടപ്പെടുത്തിയ നൃത്ത വിരുന്നും ചേർന്നതോടെ, സംഗീതവും കലാപരിപാടികളും നിറഞ്ഞ മനോഹ ഈദ് സായാഹ്നമായി ‘ഹുബ്ബുല്‍ ഇമാറാത്ത്’ മാറി. ഷഫീല്‍ കണ്ണൂര്‍ ഗാനവിരുന്ന് നിയന്ത്രിച്ചു.

ഈദ് നൈറ്റ് സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ത്യന്‍ ഇസ്​ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ്​ വി.പി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം നിര്‍വഹിച്ചു.

ട്രഷറര്‍ അബ്ദുല്‍ അസീസ് കളിയാടന്‍, മുന്‍ പ്രസിഡന്‍റ്​ പി. ബാവ ഹാജി, അഡ്മിന്‍ സെക്രട്ടറി അബ്ദുള്ള നദ്​വി, അബൂദബി മലയാളി സമാജം പ്രസിഡന്‍റ്​ സലീം ചിറക്കല്‍, ഇല്ലം ആയുര്‍വേദ മെഡിക്കല്‍ സെന്‍റര്‍ ജനറല്‍ മാനേജര്‍ ഫാത്വിമത് നസീബ, സേഫ് കെയര്‍ മെഡിക്കല്‍സ് ഹെഡ് ഓഫ് സെയില്‍സ് നിസാം അലിയാര്‍, അല്‍ സാബി ഓട്ടോകെയര്‍ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ മാനേജര്‍ സിബി കടവില്‍, അല്‍ സബീല്‍ ഗ്രൂപ്​ ജനറല്‍ മാനേജര്‍ ജിയാസ് ഇക്ബാല്‍, ഫയര്‍‌സ്റ്റോണ്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എം.ഡി എ.എം.എസ്. ഷംസീര്‍, സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ എന്നിവരുള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു.

ചീഫ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ബാസിത് കായക്കണ്ടി, ഐ.ഐ.സി കള്‍ച്ചറല്‍ വിങ്​ കണ്‍വീനര്‍ ഷമീര്‍ തവനൂര്‍, ‘ഹുബ്ബുല്‍ ഇമാറാത്ത് ഈദ് നിലാവ്’ കോഓര്‍ഡിനേറ്റര്‍ നൗഷാദ് ത്രിപ്പങ്ങോട്, പി.ടി. റഫീക്, അഷറഫ് നജാത്ത്, മഷൂദ് നീര്‍ച്ചാല്‍, സി.എം.വി. ഫത്താഹ്, ഷബീനാസ് കുനിങ്ങാട്, റഹീസ് ചെമ്പിലോട്, യു.പി. ഫൈസല്‍, ഫൈസല്‍ പെരിന്തല്‍മണ്ണ, ഇബ്രാഹിം വട്ടപ്പാറ, ജാഫര്‍ തെന്നല, കെ.വി. മുസ്തഫ, റഷീദ് കുയ്‌തേരി, ബാവ വെട്ടം എന്നിവര്‍ നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationEid Al AdhaHubbul Emarat
News Summary - Hubbul Emarat Eid Al Adha Celebration
Next Story