ഹുബാറ പക്ഷി കുഞ്ഞുങ്ങള്‍ അടുത്തമാസം വിരിഞ്ഞിറങ്ങും
text_fieldsഷാര്‍ജ: ബാബ് അല്‍ ശംസ് മരുഭൂമിയിലെ അല്‍ ഖുദ്റ മനുഷ്യ നിര്‍മ്മിത തടാകത്തിന് സമീപത്തെ അ ല്‍ മര്‍മം സംരക്ഷിത മേഖലയില്‍ അടയിരിക്കുന്ന ഹുബാറ പക്ഷികള്‍ക്ക് ദുബൈ ഏര്‍പ്പെടുത്ത ിയിരിക്കുന്നത് ശക്തമായ കാവാലാണ്. ഈ മാസം 11നാണ് പക്ഷികള്‍ മുട്ടയിട്ടത്. അടുത്തമാസം പ ത്തോടെ പക്ഷികുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങും. പക്ഷി അടയിരിക്കുന്നതിന് സമീപം കുടിലുകള്‍ കെട്ടി രാവും പകലും കാവല്ക്കാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. പാമ്പ്, തേള്, കുറുക്കന്, അസ്ഥിര കാലാവസ്ഥ എന്നിവ മൂലം മുട്ടകള്‍ നശിച്ചു പോകാതിരിക്കുവാനാണ് കാവല്‍. ഹുബാറ പക്ഷികള്‍ നേരിടുന്ന ശക്തമായ വംശനാശ ഭീഷണി നേരിടുന്നതിനുവേണ്ടി ശാസ്ത്രീയമായ പരിഹാരങ്ങളാണ് ദുബൈ കൈകൊണ്ടിട്ടുള്ളത്.
ബഹുനില കെട്ടിട നിര്‍മാണത്തിനായി തെരഞ്ഞെടുത്ത ഭാഗത്ത് കൂടി യാത്ര ചെയ്യുമ്പോളാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അടയിരിക്കുന്ന ഹുബാറ പക്ഷിയെ കണ്ടത്. ഉടനെ തന്നെ കെട്ടിട നിര്‍മാണം നിർത്തി വെക്കുവാന്‍ ഉത്തരവിടുകയും പക്ഷിയുടെ സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഹുബാറകളുടെ വംശം നശിക്കുന്നത് ഫാല്‍ക്കണുകളുടെ നാശത്തിനും കാരണമായേക്കും. രണ്ട് പക്ഷികുലങ്ങളേയും സംരക്ഷിക്കുവാനായിട്ടാണ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ഹുബാറ പക്ഷിക്ക് മൂന്ന് മുട്ടകളാണ് ഉണ്ടാവുക. തോന്നിയ ഇടങ്ങളിലാണ് ഇവ മുട്ടിയിടുക. ഏത് സമയവും മറ്റുജന്തുക്കളില്‍ നിന്നുള്ള ആക്രമണം ഇവക്കു നേരെ പതിവാണ്.
ഇതുമൂലം മുട്ടകള്‍ നശിക്കുകയോ പക്ഷി മരിക്കുകയോ ചെയ്യുന്നതാണ് ഇവയുടെ എണ്ണം ക്രമാതീതമായി കുറയാന്‍ കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സംരക്ഷണം ഉറപ്പാക്കിയതോടെ ഹുബാറകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. പോരാത്തതിന് പക്ഷികളുടെ ദേഹത്ത് ചിപ്പുകള്‍ ഘടിപ്പിച്ച് അവയുടെ സഞ്ചാരം അപകടമില്ലാത്ത ദിശയിലൂടെയാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
