Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൻസറിനെ എങ്ങിനെ പ്രതിരോധിക്കാം: ആസ്​റ്റർ വെബിനാർ ഇന്ന്​

text_fields
bookmark_border
കാൻസറിനെ എങ്ങിനെ പ്രതിരോധിക്കാം: ആസ്​റ്റർ വെബിനാർ ഇന്ന്​
cancel

ദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ ആസ്റ്റർ വളന്‍റിയേഴ്സും കേരളത്തിലെ കോളജ് പൂർവ വിദ്യാർഥികളുടെ സംയുക്ത സംരംഭമായ അക്കാഫും ചേർന്ന്​ കാൻസർ അവബോധം ലക്ഷ്യമിട്ട്​ സംഘടിപ്പിക്കുന്ന വെബിനാർ വ്യാഴാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചക്ക്​ 3.30 മുതൽ അഞ്ചുവരെയാണ്​ (യു.എ.ഇയിൽ രണ്ടുമുതൽ 3.30 വരെ) വെബിനാർ.

കാൻസറിനെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുകയും അതുവ​ഴി രോഗം നിർമാർജനം ചെയ്യുകയുമാണ്​ ലക്ഷ്യം. കാൻസർ ലക്ഷണങ്ങൾ, കാരണങ്ങൾ, നിയന്ത്രണ ഉപാധികൾ, വിവിധ ചികിത്സ രീതികൾ തുടങ്ങിയവയെക്കുറിച്ചുള്ള സെഷനുകളും സംശയങ്ങൾക്കുള്ള മറുപടിയും ലഭിക്കും. മുൻകൂട്ടി കണ്ടെത്തുന്നതുവഴി കാൻസറിൽനിന്ന്​ രക്ഷനേടാനുള്ള മാർഗങ്ങളും വിശദമാക്കും.

സീനിയർ കൺസൽട്ടന്‍റും ആസ്റ്റർ മിംസ് കോഴിക്കോട് ന്യൂറോ സർജറി വിഭാഗം തലവനുമായ ഡോ. ജേക്കബ് ആലപ്പാട്ട് ബ്രെയിൻ ട്യൂമറുകളെപ്പറ്റി സംസാരിക്കും. ആസ്റ്റർ മിംസ് കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ ആശുപത്രികളിലെ ശിശുരോഗ വിഭാഗത്തിൽ രക്താർബുദ കാൻസർ കൺസൽട്ടന്‍റായി സേവനമനുഷ്ഠിക്കുന്ന ഡോ. കേശവൻ കുട്ടികളിലെ കാൻസറുകളെപ്പറ്റി വിശദമാക്കും.

മെഡ് കെയർ ഹോസ്പിറ്റൽ ഷാർജയിലും ദുബൈയിലും ജനറൽ സർജനായി സേവനമനുഷ്ഠിക്കുന്ന ഡോ. ഗീത കർബീത് പൈ തൈറോയ്​ഡ് കാൻസറിനെക്കുറിച്ച്​ ബോധവത്​കരിക്കും.

ആസ്റ്റർ മെഡ്‌സിറ്റി കൊച്ചിയിലെ യൂറോളജി വിഭാഗം കൺസൽട്ടന്‍റായി സേവനമനുഷ്ഠിക്കുന്ന ഡോ. ടി.എ. കിഷോർ മുതിർന്ന പുരുഷന്മാരെ ബാധിക്കുന്ന പ്രോസ്റ്റേറ്റ് കാൻസർ എന്ന ശാന്തനായ കൊലയാളിയെപ്പറ്റിയായിരിക്കും സംസാരിക്കുക.

ദുബൈ ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റലിൽ കാൻസർ ശസ്​ത്രക്രിയയിൽ കൺസൽട്ടന്‍റായ ഡോ. ശിവപ്രസാദ് രത്നസ്വാമി സ്ത്രീകളെ ഏറെ ബാധിക്കുന്ന സ്​തനാർബുദത്തെയും മറ്റ് ഇതര അർബുദങ്ങളെയും അവയിൽനിന്നുള്ള മോചനത്തെയുംകുറിച്ച്​ വിവരിക്കും.

ബംഗളൂരു ആസ്ഥാനമായ ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റലിലെ ലിവർരോഗ വിഭാഗത്തിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ ലീഡ് കൺസൽട്ടന്‍റായ ഡോ. സോനൽ അസ്ഥാന 'ലിവർ കാൻസർ മുൻകാലങ്ങളിലും ഇന്നും' വിഷയത്തിൽ ചർച്ച നടത്തും. ഡോ. സ്ഫടീക പ്രകാശ്​, അക്കാഫ് സാരഥികളായ അന്നു പ്രമോദ്​, അനൂപ് അനിൽ ദേവൻ എന്നിവർ ചർച്ച നിയന്ത്രിക്കും. സൂം പ്ലാറ്റ്ഫോമിലൂടെ ഇവന്‍റ്​ ഐ.ഡി നമ്പറായ 85341688317 നൽകി സൗജന്യമായി വെബിനാറിൽ പങ്കെടുക്കാം.അക്കാഫ് സജീവ പ്രവർത്തകനും അകാലത്തിൽ പൊലിഞ്ഞ സേവന പ്രവർത്തകനുമായ അഷറഫിന്റെ ഓർമ വർഷത്തിൽ, അത്തരം വേദനജനകമായ അവസ്ഥ മറ്റുള്ളവർക്ക്​ ഉണ്ടാകുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് വെബിനാർ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ ആസ്റ്റർ വളന്‍റിയേഴ്​സിന്റെ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - How to Prevent Cancer: Aster Webinar Today
Next Story