Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ലെ...

ഷാ​ർ​ജ​യി​ലെ മൂ​ന്നു​ദി​ന അ​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഗു​ണ​ക​ര​മെ​ന്ന്​ പ​ഠ​നം

text_fields
bookmark_border
ഷാ​ർ​ജ​യി​ലെ മൂ​ന്നു​ദി​ന അ​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഗു​ണ​ക​ര​മെ​ന്ന്​ പ​ഠ​നം
cancel

ഷാ​ർ​ജ: എ​മി​റേ​റ്റി​ൽ ന​ട​പ്പി​ലാ​ക്കി​യ മൂ​ന്നു​ദി​വ​സ​ത്തെ വാ​രാ​ന്ത്യ അ​വ​ധി സം​വി​ധാ​നം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​ര​ത്തി​ലും മാ​ന​സി​ക ത​ല​ത്തി​ലും ഗു​ണ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ച്ച​താ​യി പ​ഠ​ന റി​പ്പോ​ർ​ട്ട്. ഷാ​ർ​ജ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്(​എ​സ്.​പി.​ഇ.​എ) ര​ക്ഷി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ വി​പു​ല​മാ​യ സ​ർ​വേ​യി​ലാ​ണ്​ ക​ണ്ടെ​ത്ത​ൽ. 70 വ്യ​ത്യ​സ്ത രാ​ജ്യ​ക്കാ​രാ​യ 31,198 വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും 7,000 അ​ധ്യാ​പ​ക​രു​ടെ​യും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രു​ടെ​യും 127 സ്കൂ​ളു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. അ​ക്കാ​ദ​മി​ക് നേ​ട്ടം, ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത, മാ​ന​സി​ക ക്ഷേ​മം എ​ന്നീ സൂ​ച​ക​ങ്ങ​ളി​ൽ കാ​ര്യ​മാ​യ മി​ക​വ്​ സ​ർ​വേ​യി​ൽ തെ​ളി​ഞ്ഞ​താ​യി എ​സ്.​പി.​ഇ.​എ അ​ധ്യ​ക്ഷ ഡോ. ​മു​ഹ​ദ്ദി​സ അ​ൽ ഹാ​ഷി​മി പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​ര​ത്തി​ൽ 77 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​താ​ണ്​ പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ. വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​മൂ​ഹി​ക ക​ഴി​വു​ക​ളി​ലും ഇ​ട​പെ​ട​ലു​ക​ളി​ലും 78 ശ​ത​മാ​നം മി​ക​വ്​ വ​ർ​ധി​ച്ച​താ​യും ഗ​വേ​ഷ​ണം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ആ​ഗോ​ള നി​ല​വാ​ര​ത്തി​ന് അ​നു​സൃ​ത​മാ​യാ​ണ് സ്‌​കൂ​ൾ സ​മ​യ​ത്തി​ലെ മാ​റ്റ​മെ​ന്നും പ​ഠ​നം വി​ല​യി​രു​ത്തു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ശ്‌​ന​പ​രി​ഹാ​ര​ക്ക​ഴി​വ്​ 74 ശ​ത​മാ​ന​വും സ​മ​യ​ക്ര​മീ​ക​ര​ണ​ത്തി​ലു​ള്ള ക​ഴി​വ്​ 73 ശ​ത​മാ​ന​വും വ​ർ​ധി​ച്ച​താ​യി പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു.ഷാ​ർ​ജ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി മു​ത​ലാ​ണ്​ പു​തി​യ പ്ര​വൃ​ത്തി​സ​മ​യം ന​ട​പ്പി​ലാ​ക്കി​യ​ത്. തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ​യാ​ണ്​ നി​ല​വി​ലെ പ്ര​വൃ​ത്തി ദി​ന​ങ്ങ​ൾ. നേ​ര​ത്തെ ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ​യാ​യി​രു​ന്നു പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ൾ. യു.​എ.​ഇ​യി​ലെ മ​റ്റു എ​മി​റേ​റ്റു​ക​ളി​ൽ പ്ര​വൃ​​ത്തി ദി​വ​സ​ങ്ങ​ൾ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ​യാ​ക്കി​യ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ്​ ഷാ​ർ​ജ​യും മാ​റ്റം പ്ര​ഖ്യാ​പി​ച്ച​ത്.

മ​റ്റു എ​മി​റേ​റ്റു​ക​ളി​ലെ സ്​​കൂ​ളു​ക​ളി​ൽ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ പ്ര​വൃ​ത്തി ദി​ന​ങ്ങ​ളാ​ണ്. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 7.30 മു​ത​ൽ ഉ​ച്ച 12 വ​രെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ​ പ്ര​വൃ​ത്തി സ​മ​യം. എ​ന്നാ​ൽ, എ​മി​റേ​റ്റി​ൽ വെ​ള്ളി പൂ​ർ​ണ​മാ​യും അ​വ​ധി ദി​വ​സ​മാ​ണ്. എ​മി​റേ​റ്റി​ൽ നാ​ല് ദി​വ​സ​ത്തെ വ​ർ​ക്ക് വീ​ക്ക് ന​ട​പ്പി​ലാ​ക്കി​യ​തി​ന്‍റെ ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ഷാ​ർ​ജ എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ നേ​ര​ത്തെ പ​ഠ​നം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsthree-day weekend
News Summary - How three-day weekend is helping Sharjah students
Next Story