Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇതെന്തിത്ര അതിശയമാകാൻ!...

ഇതെന്തിത്ര അതിശയമാകാൻ! അലിക്ക്​ അത്ഭുതം

text_fields
bookmark_border
ഇതെന്തിത്ര അതിശയമാകാൻ! അലിക്ക്​ അത്ഭുതം
cancel
camera_alt

അൽ റഫ പൊലീസ് സ്റ്റേഷൻ അധികൃതർ മുഹമ്മദ്​ അലിയെ ആദരിക്കുന്നു

ദുബൈ: കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിർഹം ദുബൈ പൊലീസിൽ ഏൽപിച്ച്​ പ്രവാസികളുടെ യശസ്സുയർത്തിയ യുവാവ്​ കൂത്തുപറമ്പുകാരൻ. കൂത്തുപറമ്പ്​ പാറോൽ സ്വ​ദേശി മുഹമ്മദ്​ അലിയാണ്​ സത്യസന്ധതയുടെ മാതൃകയായി ദുബൈ പൊലീസിന്‍റെ ആദരമേറ്റു വാങ്ങിയത്​.

മുഹമ്മദ്​ അലി ഷെറാക്കൽ മൊഹി എന്ന ഇന്ത്യൻ സ്വദേശിയെ ആദരിച്ചു എന്നായിരുന്നു​ ദുബൈ പൊലീസ്​​ വാർത്താക്കുറിപ്പ്​ നൽകിയത്​. കറാമയിൽ ​ജോലി ചെയ്യുന്ന മലയാളിയാണ്​ അലി എന്ന്​​ ‘ഗൾഫ്​ മാധ്യമം’ കണ്ടെത്തി.

ചിറമ്മൽ വീട്ടിൽ മുഹ്​യുദ്ദീന്‍റെ മകനായ അലിയുടെ പേരിന്​ പിന്നിൽ ‘​ഷെറാക്കൽ മൊഹി’ എന്ന്​ വന്നതാണ്​ ആശയക്കുഴപ്പത്തിനിടയാക്കിയത്​.

നാടൊട്ടുക്കും തന്നെ പ്രശംസ ​കൊണ്ട്​ മൂടുമ്പോൾ അതിനുമാത്രം താൻ എന്താണ്​ ചെയ്തതെന്ന്​ ആശ്ചര്യം കൊള്ളുകയാണ്​ മുഹമ്മദ്​ അലി.

‘സംഭവം നടന്നിട്ട്​ അൽപ ദിവസങ്ങളായി. കറാമയിൽ കാർ പാർക്ക്​ ചെയ്ത് ഡോർ തുറന്നപ്പോൾ തന്നെ ആ നോട്ടുകെട്ടുകളാണ്​ കണ്ടത്​. ഞാൻ മാത്രമാണ്​ അവിടെ ഉണ്ടായിരുന്നത്​. ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു. വലിയ തുകയാണെന്നറിഞ്ഞതോടെ അവർ ഉടൻ സ്ഥലത്തെത്തി.

മറ്റുള്ളവരുടെ ഒരു ദിർഹം പോലും ആഗ്രഹിക്കരുതല്ലോ​. വളരെ ചെറിയൊരു കാര്യം ചെയ്തുവെന്ന തോന്നൽ മാത്രമേ എനിക്കുള്ളൂ. ഇത്​ ആരായാലും ചെയ്യേണ്ടതല്ലേ. വഴിയിൽ ഒരു കുപ്പിച്ചില്ല്​ കണ്ടാൽ പോലും മാറ്റിയിടുന്നവരല്ലേ നമ്മൾ. ഒരാളുടെ പണം കളഞ്ഞുകിട്ടിയിട്ട്​ തിരിച്ചുകൊടുത്തത്​ ഇത്ര വലിയ വാർത്തയാകുന്നത്​ എന്തുകൊണ്ടാണെന്ന്​ മനസ്സിലാകുന്നില്ല. ഒരുപാടാളുകൾ ഫോൺ ചെയ്ത്​ ചോദിക്കുന്നു.

ഏറ്റവും സുരക്ഷിത കരങ്ങൾ ദുബൈ പൊലീസിന്‍റേതാണെന്ന്​ ഉറപ്പുള്ളതുകൊണ്ടാണ്​ അവരെ ഏൽപിച്ചത്​. പണത്തിന്‍റെ ഉടമസ്ഥനും ഏറെ സന്തോഷമായി. ഒന്നുമില്ലാതെ ദുബൈയിലേക്ക്​ വന്ന ഞങ്ങളൊക്കെ ആവുന്നതുപോലെ ഈ നാടിനെ സപ്പോർട്ട്​ ചെയ്യണ്ടേ. ഇതൊക്കെ അതിന്‍റെ ഭാഗമായി കണ്ടാൽ മതി’ -14 വർഷമായി കറാമയിൽ ഡോക്യൂമെന്‍റ്​സ്​ ക്ലിയറിങ്​ മേഖലയിൽ ജോലി ​നോക്കുന്ന മുഹമ്മദ്​ അലി ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaicharityGulf Newsu.a.e
News Summary - How amazing is this! Ali is amazed!
Next Story