Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightഹൂതി ആക്രമണം:...

ഹൂതി ആക്രമണം: യു.എ.ഇക്ക്​ പിന്തുണയുമായി ലോകരാജ്യങ്ങൾ

text_fields
bookmark_border
ഹൂതി ആക്രമണം: യു.എ.ഇക്ക്​ പിന്തുണയുമായി ലോകരാജ്യങ്ങൾ
cancel
camera_alt

യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്

ദുബൈ: അബൂദബിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഹൂതി ആക്രമണത്തിൽ അപലപിച്ചും യു.എ.ഇക്ക്​ പിന്തുണയറിയിച്ചും ലോകരാജ്യങ്ങൾ. ആക്രമണം ഭീരുത്വമാണെന്നും ഹൂതികൾക്കെതിരെ ശക്​തമായ നടപടിക്കുള്ള സമയമാണെന്നും പ്രാദേശിക-അന്താരാഷ്ട്ര നേതാക്കൾ പ്രസ്താവനകളിൽ വ്യക്​തമാക്കി. സംഭവത്തെ അപലപിച്ച യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്, സിവിലിയന്മാർക്കും അവരുടെ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്​ട്ര മാനവിക നിയമങ്ങൾ പ്രകാരം നിരോധിക്കപ്പെട്ടതാണെന്ന്​ ഓർമിപ്പിച്ചു. ആക്രമണം ചർച്ച ചെയ്യാൻ യു.എൻ രക്ഷാ സമിതി യോഗം വിളിക്കണമെന്ന്​ യു.എ.ഇ ആവശ്യപ്പെട്ടിട്ടുണ്ട്​. ഹൂതി നടപടിയിൽ അപലപനം രേഖപ്പെടുത്തിയ യു.എസ്​ ഭരണകൂടം യു.എ.ഇക്ക്​ എല്ലാ പിന്തുണയും വാഗ്​ദാനം ചെയ്തിട്ടുണ്ട്​.

സംഭവത്തെ ഭീകരാക്രമണമെന്ന്​ വിശേഷിപ്പിച്ച വൈറ്റ്​ഹൗസ്​ ദേശീയ സുരക്ഷ ഉപദേശകൻ ജേക്​ സുലിവാൻ, യു.എ.ഇയുമായും അന്താരാഷ്ട്ര പങ്കാളികളുമായും ചേർന്ന്​ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്​തമാക്കി. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻ യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ്​ മന്ത്രി ശൈഖ്​ അബ്​ദുല്ല​ ബിൻ സായിദ്​ ആൽ നെഹ്​യാനെ നേരിട്ട്​ വിളിച്ച്​ പിന്തുണയറിയിച്ചിട്ടുമുണ്ട്​. ഹൂതി ആക്രമണത്തെ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന്​ വ്യക്​തമാക്കി ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും പ്രസ്താവന പുറത്തിറക്കി. സംഭവത്തെ അപലപിച്ച്​ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമ്മാനുവൽ മാക്രോൺ, ഇസ്രായേൽ വിദേശകാര്യ മന്ത്രി യാഇർ ലാപിഡ്​, ബ്രിട്ടീഷ്​ വിദേശകാര്യ സെക്രട്ടറി ലിസ്​ ട്രസ്​, റഷ്യൻ പാർലമെൻറ്​ എന്നിവരും പ്രസ്​താവന പുറത്തിറക്കിയിട്ടുണ്ട്​.


    സൗദി കിരീടവകാശി മുഹമ്മദ്​ ബിൻ സൽമാൻ

ഗൾഫ്​ രാജ്യങ്ങൾ യു.എ.ഇക്കൊപ്പം

അബൂദബിക്ക്​ നേരെയുണ്ടായ ഹൂതി ആക്രമണത്തിനെതിരെ ശക്​തമായ പ്രതികരണവുമായി വിവിധ ഗൾഫ്​ രാജ്യങ്ങൾ രംഗത്തെത്തി. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാനെയും യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ്​ മന്ത്രി ശൈഖ്​ അബ്​ദുല്ല​ ബിൻ സായിദ്​ ആൽ നെഹ്​യാനെയും നേരിട്ട്​ ഫോണിൽ വിളിച്ചാണ്​ മിക്കവരും ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചത്​. സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ്​ ബിൻ സൽമാൻ ആൽ സഊദ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിനെ വിളിച്ച്​ പിന്തുണയറിയിച്ചു. സൗദിക്കും യു.എ.ഇക്കുമെതിരായി നടക്കുന്ന ആക്രമണങ്ങൾ ഇരു രാജ്യങ്ങളുടെയും അക്രമത്തിനെതിരെ സംയുക്തമായി നിലകൊള്ളാനുള്ള ദൃഢനിശ്ചയം വർധിപ്പിക്കുമെന്ന്​ നേതാക്കൾ പരസ്പരം പങ്കുവെച്ചു. ബഹ്​റൈൻ, ഖത്തർ, കുവൈത്ത്​, ഒമാൻ എന്നീ രാജ്യങ്ങളും യു.എ.ഇക്ക്​ ഐക്യദാർഢ്യമറിയിച്ച് രംഗത്തെത്തി.

ഐക്യദാർഠ മറിയിച്ച്​ ഇന്ത്യ

അ​ബൂ​ദ​ബി​ക്ക്​ നേ​രെ​യു​ണ്ടാ​യ ഹൂ​തി ആ​ക്ര​മ​ണ​ത്തി​ൽ യു.​എ.​ഇ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യ​മ​റി​യി​ച്ച്​ ഇ​ന്ത്യ. യു.​എ.​ഇ വി​ദേ​ശ​കാ​ര്യ-​അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ വ​കു​പ്പ്​ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല​ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്ക​വെ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്​​ശ​ങ്ക​റാ​ണ്​ യു.​എ.​ഇ​ക്ക്​ പി​ന്തു​ണ​യ​റി​യി​ച്ച​ത്. ഹൂ​തി ആ​ക്ര​മ​ണ​ത്തെ അ​സ്വീ​കാ​ര്യ​മാ​യ പ്ര​വൃ​ത്തി​യെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച്​ മ​ന്ത്രി ട്വീ​റ്റ്​ ചെ​യ്യു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​തി​ൽ അ​നു​ശോ​ച​നം അ​റി​യി​ക്കാ​നാ​യി ശൈ​ഖ്​ അ​ബ്​​ദു​ല്ല, ഡോ. ​എ​സ്. ജ​യ്​​ശ​ങ്ക​റി​നെ ഫോ​ണി​ൽ വി​ളി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കാ​ൻ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​രു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ട്വി​റ്റ​റി​ൽ മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiHouthi attacksupport UAE
News Summary - Houthi attack: World powers support UAE
Next Story