
യു.എ.ഇക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; മൂന്നു ഡ്രോണുകൾ തകർത്തു
text_fieldsഅബൂദബി: യു.എ.ഇക്കു നേരെ ഹൂതികളുടെ ആക്രമണം വീണ്ടും. ഹൂതികൾ അയച്ച മൂന്നു ഡ്രോണുകൾ സായുധസേന തകർത്തു.
തകർന്ന ഡ്രോണുകളുടെ അവശിഷ്ടം ജനവാസ കേന്ദ്രത്തിനു പുറത്താണ് വീണതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഒരുമാസത്തിനിടെ നാലാം തവണയാണ് യു.എ.ഇക്ക് നേരെ ആക്രമണ ശ്രമം നടക്കുന്നത്.
രാജ്യത്തെതിരായ എല്ലാ ഭീഷണികളെയും നേരിടാൻ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹൂതി ആക്രമണങ്ങളെ ചെറുക്കാൻ യുദ്ധക്കപ്പലും പോർവിമാനങ്ങളും യു.എ.ഇയിൽ വിന്യസിക്കുമെന്ന് യു.എസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ആദ്യ ആക്രമണത്തിൽ മൂന്നു പ്രവാസികൾ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നീട് നടന്ന മിസൈലാക്രമണം മാർഗമധ്യേ തകർത്ത യു.എ.ഇ, ഹൂതികളുടെ മിസൈൽ ലോഞ്ചറുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
