Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൂതി ആക്രമണം ഇങ്ങനെ...

ഹൂതി ആക്രമണം ഇങ്ങനെ...

text_fields
bookmark_border
ഹൂതി ആക്രമണം ഇങ്ങനെ...
cancel
camera_alt

കടപ്പാട്​: ദി നാഷനൽ

അബൂദബി: യു.​എ.​ഇ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലു​ണ്ടാ​യ ഹൂ​തി ആ​ക്ര​മ​ണം ലോ​ക മാ​ധ്യ​മ​ങ്ങ​ള​ട​ക്കം വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്നു​പേ​ർ മ​രി​ക്കു​ക​യും ആ​റു​പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം ഇ​ങ്ങ​നെ:

  • തിങ്കളാഴ്ച രാവിലെ 10 മണി: അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ന്​ 20 കി.​മീ​റ്റ​ർ പു​റ​ത്ത്​ മു​സ​ഫ​യി​ൽ അ​ബൂ​ദ​ബി ഓ​യി​ൽ ക​മ്പ​നി(​അ​ഡ്​​നോ​ക്)​യു​ടെ എ​ണ്ണ സം​ഭ​ര​ണ ​​പ്ലാ​ന്‍റി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തു​താ​യി നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തും അ​ഗ്​​നി​ബാ​ധ. മു​സ​ഫ​യി​ൽ മൂ​ന്ന് എ​ണ്ണ ടാ​ങ്ക​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. സ്‌​ഫോ​ട​ന​വും തീ​പി​ടി​ത്ത​വും കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​നി​ന്ന് കേ​ൾ​ക്കു​ക​യും കാ​ണു​ക​യും ചെ​യ്തു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ല​രും പു​ക ഉ​യ​രു​ന്ന വി​ഡി​യോ​ക​ൾ പ​ങ്കു​വെ​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചെ​റി​യ തീ​പി​ടി​ത്തം മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ നി​ന്ന്​ അ​ക​ലെ​യാ​ണ്​ ഇ​തു​ണ്ടാ​യ​ത്.
  • രാവിലെ 11: വി​മാ​ന​ത്താ​വ​ള​ത്തി​ലെ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ൽ​പ​നേ​രം സേ​വ​ന​ങ്ങ​ളി​ൽ ത​ട​സ്സ​മു​ണ്ടാ​യി. ഫ്ലൈ​റ്റ്​ റ​ഡാ​ർ 24ലെ ​ഡേ​റ്റ​യ​നു​സ​രി​ച്ച്​ എ​ട്ട്​ വി​മാ​ന​ങ്ങ​ളെ​ങ്കി​ലും അ​ബൂ​ദ​ബി​ക്ക്​ 100 കി. ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഹോ​ൾ​ഡി​ങ്​ പാ​റ്റേ​ണി​ൽ വെ​ച്ചു. ചി​ല വി​മാ​ന​ങ്ങ​ൾ ദു​ബൈ​യി​ലേ​ക്ക്​ തി​രി​ച്ചു​വി​ടു​ക​യു​മു​ണ്ടാ​യി. കു​റ​ച്ച്​ സ​മ​യ​ത്തി​ന​കം സ​ർ​വി​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യ​താ​യി ഇ​ത്തി​ഹാ​ദ്​ പി​ന്നീ​ട്​ വ്യ​ക്​​ത​മാ​ക്കി.
  • ഉച്ച 1.07: അ​ബൂ​ദ​ബി പൊ​ലീ​സ്​ ഇ​ര​ട്ട അ​ഗ്​​നി​ബാ​ധ​ക​ൾ സ്ഥി​രീ​ക​രി​ച്ച്​ പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി. ഡ്രോ​ൺ പോ​ലു​ള്ള പ​റ​ക്കു​ന്ന ചെ​റി​യ വ​സ്തു​വാ​ണ്​ സ്​​ഫോ​ട​ന​ത്തി​നും തീ​പി​ടി​ത്ത​ത്തി​നും കാ​ര​ണ​മാ​യ​തെ​ന്ന്​ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി ഔ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി 'വാം' ​റി​പ്പോ​ർ​ട്ട്​ ചെ​യ്തു.
  • ഉച്ച 2.56: സം​ഭ​വ​ത്തി​ൽ മു​സ​ഫ​യി​ൽ മൂ​ന്ന്​ മ​ര​ണ​മെ​ന്ന്​ പൊ​ലീ​സ്​ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. അ​ഗ്​​നി​ബാ​ധ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​താ​യും അ​റി​യി​ച്ചു. മ​രി​ച്ച ര​ണ്ടു​പേ​ർ ഇ​ന്ത്യ​ക്കാ​രും ഒ​രാ​ൾ പാ​കി​സ്താ​നി പൗ​ര​നു​മാ​ണെ​ന്നും വ്യ​ക്​​ത​മാ​ക്കി.
  • വൈകുന്നേരം 4.27: മ​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന്​ യു.​എ.​ഇ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി അ​ബൂ​ദ​ബി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.
  • രാത്രി 7: മ​രി​ച്ച​വ​രും പ​രി​ക്കേ​റ്റ​വ​രും അ​ഡ്​​നോ​ക് ജീ​വ​ന​ക്കാ​രാ​ണെ​ന്ന്​ ക​മ്പ​നി സ്ഥി​രീ​ക​രി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും ക​മ്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
  • രാത്രി 8: യു.​എ.​ഇ പ്ര​സി​ഡ​ൻ​റി​ന്‍റെ ന​യ​ത​ന്ത്ര ഉ​പ​ദേ​ഷ്ടാ​വ്​ ഡോ. ​അ​ൻ​വ​ർ ഗ​ർ​ഗാ​ഷ്​ ആ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ൽ ഹൂ​തി​ക​ളാ​ണെ​ന്ന്​ സ്ഥി​രീ​ക​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ശ​ക്​​ത​മാ​യ പ്ര​തി​ക​ര​ണ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം സൂ​ച​ന ന​ൽ​കി.

ചൊവ്വാഴ്ച രാവിലെ10.14: മ​രി​ച്ച ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വൈ​കാ​തെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യും അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നും പ​രി​ക്ക്​ സാ​ര​മു​ള്ള​ത​ല്ലെ​ന്നും ട്വി​റ്റ​റി​ൽ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiHouthi attack Time Line
News Summary - Houthi attack in the UAE: Time Line
Next Story