Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 9:10 AM GMT Updated On
date_range 10 March 2018 9:10 AM GMTവീട്ടുജോലിക്കാർക്ക് പീഡനം: മിഡിലീസ്റ്റിൽ കൂടുതൽ നടപടി വേണമെന്ന് യു.എൻ റിപ്പോർട്ട്
text_fieldsbookmark_border
അബൂദബി: മിഡിലീസ്റ്റിലെ വീട്ടുജോലിക്കാർക്ക് എതിരായ പീഡനവും ചൂഷണവും തടയാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്ന് െഎക്യരാഷ്ട്ര സഭ (യു.എൻ) സംഘടനയുടെ റിപ്പോർട്ടിൽ മുന്നറിയിപ്പ്. മേഖലയിലെ വീട്ടുജോലിക്കാരുടെ സാഹചര്യങ്ങൾ അടുത്ത കാലത്ത് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്ന തട്ടിപ്പും പീഡനങ്ങളും അവസാനിപ്പിക്കാൻ കൂടുതൽ നടപടികൾ വേണമെന്ന് അന്താരാഷ്ട്ര തൊഴിലാളി സംഘടന (െഎ.എൽ.ഒ) ആവശ്യപ്പെട്ടു.
ശുചീകരണത്തിനും പാചകത്തിനും അപ്പുറം അറബ് സമൂഹത്തിൽ വീട്ടുജോലിക്കാർ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് െഎ.എൽ.ഒ വ്യക്തമാക്കി. ലോകത്തെ പ്രവാസി വീട്ടുജോലിക്കാരിൽ അഞ്ചിലൊന്നും മിഡിലീസ്റ്റിലാണ് പ്രവർത്തിക്കുന്നത്. 31.6 ലക്ഷം വരും ഇവരുടെ എണ്ണം. ഇതിൽ 16 ലക്ഷത്തോളം സ്ത്രീകളാണ്.
Next Story