ശമ്പളമില്ല, യാത്ര രേഖകളും നഷ്ടമായി: ദുെബെയിൽ വീട്ടുജോലിക്കെത്തിയ യുവതി ദുരിതത്തിൽ
text_fieldsദുബൈ: പാചകജോലിക്ക് എന്ന പേരിൽ ദുബൈയിലെത്തിച്ച വീട്ടമ്മ ദുരിതത്തിൽ. എറണാകുളം പള്ളുരുത്തി കച്ചേരിപ്പടിയിൽ വാടകക്ക് താമസിക്കുന്ന റസിയയാണ് (42) താമസത്തിനും ഭക്ഷണത്തിനും വകയില്ലാതെ സാമൂഹിക പ്രവർത്തകരുടെ കാരുണ്യത്തിൽ കഴിയുന്നത്. ഡോക്ടറുടെ വീട്ടിൽ പാചകജോലിക്ക് എന്ന പേരിൽ കഴിഞ്ഞ നവംബർ 11 നാണ് ഇവരെ ഏജൻറ് ദുബൈയിൽ എത്തിക്കുന്നത്. മട്ടാഞ്ചേരിയിലെ അസീസ് എന്നയാളാണ് 10000 രൂപ വാങ്ങി തന്നെ ഗൾഫിലേക്ക് അയച്ചതെന്ന് റസിയ പറയുന്നു. ദുബൈയിൽ 30000 രൂപ ശമ്പളം ലഭിക്കുമെന്നും അപ്പോൾ 10000കൂടി നൽകണമെന്നുമാണ് അസീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ ഏതോ സ്ഥലത്ത് എത്തിച്ച് പൂട്ടിയിട്ടു. പിന്നീട് അറബിയും ഹിന്ദിയും സംസാരിക്കുന്ന ഒരാളുടെ വീട്ടിലാക്കി.
കൊടിയ മർദനവും അപമാനവും സഹിച്ച് രണ്ട് മാസം ജോലി ചെയ്തിട്ടും ശമ്പളം ലഭിച്ചില്ല. ഒരു ദിവസം മാലിന്യം കളയാൻ പോയ സമയം വീട്ടുടമയുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ടാക്സിക്കാരുടെ സഹായത്തോടെ ഷാർജ റോളയിൽ മലയാളികൾ താമസിക്കുന്നിടത്തെത്തി. കുറച്ചു നാൾ അവിടെ താമസിച്ചപ്പോേഴക്കും പുറത്താക്കി. സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ പലയിടങ്ങളിലായി താമസിച്ചുവരികയാണ്. നിലവിൽ അജ്മാനിലാണ് താമസം. പാസ്പോർട്ടും മറ്റ് രേഖകളും എവിടെയെന്ന് പോലും അറിയില്ല. സാമൂഹിക പ്രവർത്തകരായ ഷാജി എടശ്ശേരി, ഫാറൂഖ് ചെർപ്പുളശ്ശേരി, നിസാർ പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിൽ ഇവരെ നാട്ടിലേക്കയക്കാൻ തീവ്രശ്രമം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
